'ഇത്രയും തള്ള് വേണ്ടിയിരുന്നില്ല', കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല

'ഇത്രയും തള്ള് വേണ്ടിയിരുന്നില്ല', കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല

മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. താന്‍ വലിയ സംഭവമാണെന്ന് മുഖ്യമന്ത്രി തന്നെ പറയേണ്ടിയിരുന്നില്ലെന്നും ആരെയെങ്കിലും കൊണ്ട് പറയിച്ചാല്‍ മതിയായിരുന്നുവെന്നും നിയമസഭയിലെ മുഖ്യമന്ത്രിയുടെ മറുപടിക്ക് പിന്നാലെ രമേശ് ചെന്നിത്തല പറഞ്ഞു.

താനൊരു പ്രത്യേക ജനുസാണെന്നും, പി.ആര്‍ ഏജന്‍സികളല്ല തന്നെ പിണറായി വിജയനാക്കിയതെന്നുമടക്കമുള്ള മുഖ്യമന്ത്രിയുടെ മറുപടിയാണ് ചെന്നിത്തലയുടെ പരിഹാസത്തിന് കാരണമായത്. ഇത് വലിയ തള്ളായിപ്പോയെന്ന് മുഖ്യമന്ത്രിയുടെ വാക്കുകള്‍ സൂചിപ്പിച്ച് ചെന്നിത്തല പറഞ്ഞു. ഇത്രയും തള്ള് വേണ്ടിയിരുന്നില്ലെന്നും, കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്നും ചെന്നിത്തല പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'ഇത്രയും തള്ള് വേണ്ടിയിരുന്നില്ല', കുറച്ചൊക്കെ മയത്തില്‍ തള്ളണമെന്ന് മുഖ്യമന്ത്രിയോട് ചെന്നിത്തല
'പി.ടി.തോമസിന്റേത് മര്യാദയില്ലാത്ത വാക്കുകള്‍', സഭ പൂരപ്പാട്ട് നടത്താനുള്ള സ്ഥലമാണോയെന്ന് മുഖ്യമന്ത്രി, വാക്‌പോര്

Ramesh Chennithala Against Pinarayi Vijayan In Niyamasabha

No stories found.
The Cue
www.thecue.in