'കാര്‍ഷിക നിയമങ്ങളുടെ പ്രശ്‌നമെന്താണെന്നും, എന്താണ് വേണ്ടതെന്ന് പോലും കര്‍ഷകര്‍ക്ക് അറിയില്ല'; ഹേമമാലിനി

'കാര്‍ഷിക നിയമങ്ങളുടെ പ്രശ്‌നമെന്താണെന്നും, എന്താണ് വേണ്ടതെന്ന് പോലും കര്‍ഷകര്‍ക്ക് അറിയില്ല'; ഹേമമാലിനി

കാര്‍ഷിക നിയമങ്ങളുടെ പ്രശ്‌നമെന്താണെന്ന് പോലും അതിനെതിരെ സമരം ചെയ്യുന്ന കര്‍ഷകര്‍ക്ക് അറിയില്ലെന്ന് നടിയും ബി.ജെ.പി എം.പിയുമായ ഹേമമാലിനി. ചിലരുടെ നിര്‍ദേശ പ്രകാരമാണ് കര്‍ഷകര്‍ പ്രക്ഷോഭം നടത്തുന്നതെന്നും ഹേമമാലിനി ആരോപിച്ചു. കാര്‍ഷിക നിയമങ്ങളെ കുറിച്ച് പഠിച്ച് നിലപാട് അറിയിക്കാന്‍ സുപ്രീംകോടതി വിദഗ്ധ സമിതി രൂപീകരിച്ചതിനെ നടി സ്വാഗതം ചെയ്യുകയും ചെയ്തു.

'കോടതി നിയമങ്ങള്‍ സ്റ്റേ ചെയ്തത് നന്നായെന്നും ഇത് സ്ഥിതിഗതികള്‍ ശാന്തമാക്കുമെന്നും നടി അഭിപ്രായപ്പെട്ടു. ഇത്രയധികം ചര്‍ച്ചകള്‍ നടത്തിയിട്ടും സമവായത്തിലെത്താന്‍ കര്‍ഷകര്‍ തയ്യാറായിട്ടില്ല. എന്താണ് വേണ്ടതെന്ന് പോലും അവര്‍ക്ക് അറിയില്ല. നിയമങ്ങളുടെ പ്രശ്‌നമെന്താണെന്നും അറിയില്ല. ഇതിനര്‍ത്ഥം ചിലരുടെ നിര്‍ദേശങ്ങള്‍ അനുസരിച്ച് അവര്‍ പ്രവര്‍ത്തിക്കുകയാണെന്നാണ്', ഹേമമാലിനി പറഞ്ഞതായി എ.എന്‍.ഐ റിപ്പോര്‍ട്ട് ചെയ്യുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പഞ്ചാബില്‍ കര്‍ഷകര്‍ മൊബൈല്‍ ടവറുകള്‍ നശിപ്പിച്ചത് നല്ലതല്ലെന്നും അവര്‍ പറഞ്ഞു. പഞ്ചാബിന് ഒരുപാട് നഷ്ടങ്ങളുണ്ടായി, സര്‍ക്കാര്‍ ആവര്‍ത്തിച്ച് ചര്‍ച്ചയ്ക്ക് വിളിച്ചു, പക്ഷെ കര്‍ഷകര്‍ക്ക് ഒരു അജണ്ട പോലും ഇല്ലെന്നും ഹേമമാലിനി ആരോപിച്ചു.

Farmers Don't Know What They Want Says Hema Malini

Related Stories

No stories found.
logo
The Cue
www.thecue.in