'പ്ലീസ് ടെല്‍ മി, ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ വന്നിരിക്കുന്നത്', വെല്‍ഫെയര്‍ വിവാദത്തില്‍ മുല്ലപ്പള്ളി

'പ്ലീസ് ടെല്‍ മി, ആര്‍ക്ക് വേണ്ടിയാണ് നിങ്ങള്‍ വന്നിരിക്കുന്നത്', വെല്‍ഫെയര്‍ വിവാദത്തില്‍ മുല്ലപ്പള്ളി

വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള ബന്ധത്തെ കുറിച്ചുള്ള ചോദ്യത്തോട് വീണ്ടും പൊട്ടിത്തെറിച്ച് കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ ആര്‍ക്ക് വേണ്ടിയാണെന്നും, ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടിയാണോ എന്നുമായിരുന്നു മുല്ലപ്പള്ളി ചോദിച്ചത്.

പ്രസ്താവനകളിള്‍ വ്യക്തതകുറവുണ്ടല്ലോ എന്ന ചോദ്യത്തിന്, 'പ്ലീസ് സ്‌റ്റോപ്പ് ഇറ്റ്, ഡോണ്ട് പ്രൊസീഡ് വിത്ത് ദാറ്റ്' എന്നായിരുന്നു ക്ഷോഭിച്ചുകൊണ്ടുള്ള മുല്ലപ്പള്ളിയുടെ മറുപടി. 'നിങ്ങള്‍ അതിനെ കുറിച്ച് കൂടുതല്‍ സംസാരിക്കണ്ട, എന്തെല്ലാം കാര്യങ്ങള്‍ സംസാരിക്കാനുണ്ട്. ഒരു ഉത്തരവാദിത്തപ്പെട്ട ചാനലല്ലേ നിങ്ങളുടേത്, ചുമ്മാ ആവശ്യമില്ലാത്ത കാര്യങ്ങള്‍ ഉന്നയിച്ചുകൊണ്ട് ആര്‍ക്കുവേണ്ടിയാണ് നിങ്ങള്‍ വന്നിരിക്കുന്നത്? പ്ലീസ് ടെല്‍ മീ, മാനേജ്‌മെന്റിന് വേണ്ടിയാണോ ഏതെങ്കിലും രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് വേണ്ടിയാണോ? മിണ്ടാതിരിക്കൂ നിങ്ങള്‍', മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ലൈഫ് മിഷന്‍ പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം തുടരാമെന്ന ഹൈക്കോടതി ഉത്തരവ് വന്നതിന് പിന്നാലെ മാധ്യമങ്ങളെ കാണവെയായിരുന്നു മുല്ലപ്പള്ളിയുടെ പ്രതികരണം. സുപ്രധാനമായ വിധി പ്രഖ്യാപനമാണ് ഹൈക്കോടതി നടത്തിയിരിക്കുന്നത്. ആ വിധിയെ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് സ്വാഗതം ചെയ്യുന്നു. ഒരുപാട് കഥകളുടെ ഉള്ളറകള്‍ അന്വേഷണത്തിലൂടെ പുറത്തുവരുമെന്നതില്‍ സംശയമില്ല. അപ്പോള്‍ മുഖ്യമന്ത്രിയും കൂടെ നില്‍ക്കുന്ന ഒരുകൂട്ടം ഉദ്യോഗസ്ഥരും മന്ത്രിമാരും ഈ ഇടപാടുമായി ബന്ധപ്പെട്ട് എങ്ങനെ അവരുടെ കൈ അശുദ്ധമായിരിക്കുന്നു എന്ന് തെളിയിക്കപ്പെടാന്‍ പോവുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.

Mullappally Ramachandran Got Angry On Questions About Welfare Party

No stories found.
The Cue
www.thecue.in