മന്ത്രി ജി സുധാകരന്‍
മന്ത്രി ജി സുധാകരന്‍

'നീ വറുത്തു കൊറിച്ചുവോ എന്റെ മാനസം', കൊഞ്ചിന്റെ ദുര്‍വിധി കവിതയാക്കി ജി സുധാകരന്‍

Published on

സമൂഹമാധ്യമങ്ങളില്‍ വൈറലായി മന്ത്രി ജി.സുധാകരന്റെ കവിത. 'ശിരസിലെ കൊഞ്ചു ഹൃദയം' എന്ന പേരില്‍ പ്രസിദ്ധീകരിച്ച കവിതയാണ് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. കവിത പ്രസിദ്ധപ്പെടുത്തിയതിന്റെ പേപ്പര്‍ കട്ടിങും പ്രചരിക്കുന്നുണ്ട്.

'കൊഞ്ചുപോലെന്‍ ഹൃദയം, ഉണക്കക്കൊഞ്ചു പോലെന്‍ ഹൃദയം' എന്ന വരിയില്‍ തുടങ്ങുന്ന കവിതയില്‍, കൊഞ്ചിന്റെ ദുര്‍വിധിയില്‍ കവി വരച്ചുവെക്കുന്നത് അവനവന്റെ നിസഹായതകള്‍ തന്നെയാണ്. നേരത്തെ കൊവിഡ് ലോക്ക് ഡൗണ്‍ കാലത്ത് പുറത്തുവന്ന ജി.സുധാകരന്റെ 'കൊറോണ കവിത'യും ചര്‍ച്ചയായിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Minister G Sudhakaran's New Poem

logo
The Cue
www.thecue.in