'അറിയപ്പെടുന്ന കലാകാരന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാനാകും'; ബി.ജെ.പി അംഗത്വമെടുക്കാന്‍ തയ്യാറെന്ന് കൃഷ്ണകുമാര്‍

'അറിയപ്പെടുന്ന കലാകാരന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോള്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാനാകും'; ബി.ജെ.പി അംഗത്വമെടുക്കാന്‍ തയ്യാറെന്ന് കൃഷ്ണകുമാര്‍

ബി.ജെ.പി അംഗത്വമെടുക്കാന്‍ തയ്യാറെന്ന് നടന്‍ കൃഷ്ണകുമാര്‍. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ കൃഷ്ണകുമാര്‍ ബി.ജെ.പിക്ക് വേണ്ടി മത്സരിക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം. തെരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് വേണ്ടി പ്രചാരണത്തിന് ഇറങ്ങാന്‍ 100 ശതമാനം തയ്യാറാണെന്നും കൃഷ്ണ കുമാര്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിനോടായിരുന്നു പ്രതികരണം.

അറിയപ്പെടുന്ന ഒരു കാലാകാരന്‍ സ്ഥാനാര്‍ത്ഥിയാകുമ്പോഴോ പ്രചരണത്തിന് ഇറങ്ങുമ്പോഴോ പത്ത് പേരില്‍ കൂടുതല്‍ സ്വാധീനമുണ്ടാക്കാന്‍ കഴിയുമെന്നാണ് എന്റെ വിശ്വാസം. മത്സരിക്കണമെന്ന് നേതൃത്വം തന്നോട് ആവശ്യപ്പെട്ടിട്ടില്ലെന്നും കൃഷ്ണകുമാര്‍.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മത്സരിക്കുന്ന സ്ഥാനാര്‍ത്ഥിയെ പാര്‍ട്ടി നേതൃത്വം തീരുമാനിക്കും. പാര്‍ട്ടി അംഗത്വം ഇന്ന് തന്നാലും സന്തോഷത്തോടെ സ്വീകരിക്കും. ഇന്ന് വരെ അതൊന്നും പാര്‍ട്ടിയോട് ചോദിച്ചിട്ടില്ല. പാര്‍ട്ടി അംഗത്വമെടുക്കുമ്പോള്‍ നേരേചൊവ്വെ എടുക്കണമെന്നാണ് തന്റെ ആഗ്രഹമെന്നും കൃഷ്ണകുമാര്‍ പറഞ്ഞു.

Krishnakumar Says He Is Ready To Take BJP Membership

Related Stories

The Cue
www.thecue.in