കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് വിമര്‍ശനം

കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി; കേന്ദ്രത്തിന് വിമര്‍ശനം

കാര്‍ഷിക നിയമങ്ങള്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് സുപ്രീംകോടതി. കര്‍ഷക സമരം കൈകാര്യം ചെയ്ത രീതിയില്‍ കോടതി അതൃപ്തി അറിയിക്കുകയും ചെയ്തു. കാര്‍ഷിക നിയമങ്ങള്‍ നടപ്പാക്കുന്നത് മാറ്റിവെച്ചില്ലെങ്കില്‍ കോടതി അത് ചെയ്യുമെന്നും കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കവെ ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ പറഞ്ഞു.

പല സംസ്ഥാനങ്ങളും എതിര്‍ക്കുന്ന നിയമങ്ങളില്‍ എന്തു കൂടിയാലോചനയാണ് നടന്നതെന്ന് കോടതി കേന്ദ്രസര്‍ക്കാരിനോട് ചോദിച്ചു. നിയമങ്ങള്‍ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്കകള്‍ പരിഹരിക്കാന്‍ കമ്മിറ്റിയെ നിയമിക്കണമെന്നും അവരുടെ റിപ്പോര്‍ട്ട് വരുന്നത് വരെ നിയമങ്ങള്‍ നടപ്പാക്കുന്നത് നീട്ടിവെക്കണമെന്നും കോടതി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രശ്‌നം പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് സാധിക്കുന്നില്ല എന്ന് പറയേണ്ടിവരുന്നതില്‍ ഖേദമുണ്ട്. ആവശ്യമായ കൂടിയാലോചനകള്‍ ഇല്ലാതെ നിയമം ഉണ്ടാക്കിയതാണ് ഇത്തരമൊരു സമരത്തിലേക്ക് നയിച്ചത്. അതുകൊണ്ട് സര്‍ക്കാര്‍ തന്നെ പ്രശ്‌നം പരിഹരിച്ചേ മതിയാകൂ. കഴിഞ്ഞ തവണ വാദം കേള്‍ക്കുമ്പോഴും ഇക്കാര്യം കോടതി ചോദിച്ചിരുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതിന് മറുപടി നല്‍കിയില്ലെന്നും കോടതി അതൃപ്തി അറിയിച്ചു.

Supreme Court Against Central Govt On Farmers Protest

Related Stories

No stories found.
logo
The Cue
www.thecue.in