യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി; ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഹമീദ് വാണിയമ്പലം

യു.ഡി.എഫ് ബന്ധം ഉപേക്ഷിച്ച് വെല്‍ഫെയര്‍ പാര്‍ട്ടി;  ഒറ്റയ്ക്ക് മത്സരിക്കുമെന്ന് ഹമീദ് വാണിയമ്പലം

നിയമസഭാ തെരഞ്ഞെടുപ്പില്‍ യു.ഡി.എഫുമായി സഖ്യത്തിനില്ലെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി. തദ്ദേശ തെരഞ്ഞടുപ്പില്‍ യു.ഡി.എഫുമായുള്ള ആദ്യ നീക്കുപോക്കു ചര്‍ച്ചകള്‍ നടത്തിയത് മുല്ലപ്പള്ളിയാണെന്ന് വെല്‍ഫെയര്‍ പാര്‍ട്ടി സംസ്ഥാന അധ്യക്ഷന്‍ ഹമീദ് വാണിയമ്പലം പറഞ്ഞു.

വെല്‍ഫെയര്‍ പാര്‍ട്ടി ഒറ്റയ്ക്ക് മത്സരിക്കും, മതേതര പാര്‍ട്ടികളുടെ പിന്തുണ സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. നിയമസഭാ തെരഞ്ഞെടുപ്പിനെയും പാര്‍ലമെന്റ് തെരഞ്ഞെടുപ്പിനെയും വ്യത്യസ്തമായാണ് പാര്‍ട്ടി കാണുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടി ഒരു മുന്നണിയുടെയും ഭാഗമല്ല. പാര്‍ട്ടി ആലോചിച്ച ശേഷമാകും എവിടെയൊക്കെ മത്സരിക്കണം എത്ര സ്ഥാനാര്‍ത്ഥികളെ നിര്‍ത്തണം തുടങ്ങിയ കാര്യങ്ങള്‍ തീരുമാനിക്കുകയെന്നും ഹമീദ് വാണിയമ്പലം പറഞ്ഞു.

No Alliance With Congress Says Welfare Party State President

Related Stories

The Cue
www.thecue.in