'ബിരിയാണി കഴിച്ച് പക്ഷിപ്പനി പരത്താന്‍ കര്‍ഷകര്‍ ഗൂഢാലോചന നടത്തുന്നു', സമരക്കാരില്‍ തീവ്രവാദികളും കൊള്ളക്കാരുമെന്ന് ബി.ജെ.പി എം.എല്‍.എ

'ബിരിയാണി കഴിച്ച് പക്ഷിപ്പനി പരത്താന്‍ കര്‍ഷകര്‍ ഗൂഢാലോചന നടത്തുന്നു', സമരക്കാരില്‍ തീവ്രവാദികളും കൊള്ളക്കാരുമെന്ന് ബി.ജെ.പി എം.എല്‍.എ

ബിരിയാണി കഴിച്ച് പക്ഷിപ്പനി പരത്താന്‍ കര്‍ഷകര്‍ ഗൂഢാലോചന നടത്തുന്നുവെന്ന് ബി.ജെ.പി എം.എല്‍.എ മദന്‍ ദിലാവര്‍. സര്‍ക്കാര്‍ പ്രതിഷേധക്കാരെ നീക്കം ചെയ്തില്ലെങ്കിലും രാജ്യം മുഴുവന്‍ പക്ഷിപ്പനി വ്യാപിക്കുമെന്നും മദന്‍ ദിലാവര്‍ ആരോപിച്ചു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

രാജസ്ഥാനിലെ രാംഗഞ്ച് മണ്ടിയില്‍ നിന്നുള്ള എം.എല്‍.എയാണ് മദന്‍ ദിലാവര്‍. കര്‍ഷക സമരങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ രാജ്യത്തെ കുറിച്ച് ചിന്തിക്കുന്നില്ലെന്നും, അവര്‍ ഒരു വിനോദയാത്രയിലാണെന്നും ബി.ജെ.പി എം.എല്‍.എ ആരോപിക്കുന്നത് വീഡിയോയില്‍ വ്യക്തമാണ്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'അവര്‍ എല്ലാവിധത്തിലും ആസ്വദിക്കുകയാണ്. അവര്‍ ഡ്രൈ ഫ്രൂട്‌സ് ആണ് കഴിക്കുന്നത്. സമരക്കാര്‍ക്കിടയില്‍ നിരവധി തീവ്രവാദികളുണ്ട്. കള്ളന്മാരും കൊള്ളക്കാരുമുണ്ട്. കര്‍ഷകരുടെ ശത്രുക്കളാണ് അവര്‍', മദന്‍ ദിലാവര്‍ പറഞ്ഞു.

BJP MLA Madan Dilawar Against Farmers

No stories found.
The Cue
www.thecue.in