'അമ്മ മകനെ പീഡിപ്പിച്ചെന്നത് അടിച്ച് പറയിപ്പിച്ചത്'; പിതാവിനെതിരെ ഇളയകുട്ടി

'അമ്മ മകനെ പീഡിപ്പിച്ചെന്നത് അടിച്ച് പറയിപ്പിച്ചത്'; പിതാവിനെതിരെ ഇളയകുട്ടി

തിരുവനന്തപുരം കടക്കാവൂരില്‍ അമ്മ മകനെ പീഡിപ്പിച്ച പരാതി സഹോദരനെ പിതാവ് ഉപദ്രവിച്ച് പറയിപ്പിച്ചതാണെന്ന് ഇളയകുട്ടിയുടെ വെളിപ്പെടുത്തല്‍. അമ്മയ്‌ക്കെതിരെ മൊഴി നല്‍കാന്‍ തന്നെയും നിര്‍ബന്ധിച്ചു. സഹോദരനെ അടിച്ചാണ് അമ്മയ്‌ക്കെതിരെ മൊഴി നല്‍കിച്ചതെന്നും കുട്ടി വെളിപ്പെടുത്തിയതായി മനോരമ ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

മകളെ കേസില്‍ കുടുക്കിയതാണെന്ന് മാതാപിതാക്കളും പറഞ്ഞു. ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിനാണ് കേസ് കൊടുത്തത്. കേസില്‍ ഉള്‍പ്പെടുത്തുമെന്ന് പറയുമായിരുന്നെങ്കിലും ഇങ്ങനെയുള്ള കേസായിരിക്കുമെന്ന് കരുതിയില്ലെന്നും യുവതിയുടെ മാതാവ് പറഞ്ഞു. അമ്മയെ ജയിലിലാക്കുമെന്ന് പിതാവ് എപ്പോഴും പറയുമായിരുന്നുവെന്നും കുട്ടി പറഞ്ഞു.

14കാരനെ അമ്മ ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. മകന്റെ പരാതിയില്‍ അമ്മയ്‌ക്കെതിരെ പോക്‌സോ കേസെടുത്ത് റിമാന്‍ഡ് ചെയ്തിരുന്നു.

Related Stories

The Cue
www.thecue.in