ജോ ബൈഡന്റെ വിജയം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസ്; ഭരണമാറ്റം ഈമാസം 20ന്

ജോ ബൈഡന്റെ വിജയം അംഗീകരിച്ച് യു.എസ് കോണ്‍ഗ്രസ്; ഭരണമാറ്റം ഈമാസം 20ന്

പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ജോ ബൈഡന്‍ വിജയിച്ചതായി യു.എസ് കോണ്‍ഗ്രസ് ഔദ്യോഗികമായി അംഗീകരിച്ചു. 270 ഇലക്‌റല്‍ വോട്ടുകള്‍ മറികടന്നതോടെയാണ് ബൈഡന്റെ വിജയം അംഗീകരിച്ചത്. യു.എസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ട്രംപ് അനുകൂലികള്‍ അതിക്രമിച്ച് കയറി അക്രമം നടത്തിയിരുന്നു. ഇതിന് ശേഷം സഭ ചേര്‍ന്നാണ് ബൈഡനെ വിജയിയായി അംഗീകരിച്ചത്.

ജനുവരി 20ന് അധികാരം ഒഴിയുമെന്ന് ഡൊണാള്‍ഡ് ട്രംപ് അറിയിച്ചു. ജനുവരി 20ന് അധികാരം കൈമാറും. അടുത്ത തെരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കുമെന്ന സൂചനയും ട്രംപ് നല്‍കി.

306 ഇലക്ടറല്‍ വോട്ടുകളാണ് ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായിരുന്ന ബൈഡന് ലഭിച്ചത്. ട്രംപിന് 232 വോട്ടുകളും കിട്ടി. തോല്‍വി സമ്മതിക്കാന്‍ ട്രംപ് തയ്യാറായിരുന്നില്ല. യു.എസ് പ്രസിഡന്റായി ജോ ബൈഡനും വൈസ് പ്രസിഡന്റായി കമല ഹാരിസും ജനുവരി 20ന് അധികാരമേല്‍ക്കും.

Related Stories

The Cue
www.thecue.in