സമാധാനപരമായി അധികാരകൈമാറ്റം നടക്കണം; ട്രംപിനെതിരെ മോദി

സമാധാനപരമായി അധികാരകൈമാറ്റം നടക്കണം; ട്രംപിനെതിരെ മോദി

പ്രസിഡന്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അമേരിക്കല്‍ ക്യാപിറ്റല്‍ ഹൗസിലേക്ക് ഡൊണാള്‍ഡ് ട്രംപ് അനുകൂലികള്‍ നടത്തിയ ആക്രമണത്തില്‍ വിമര്‍ശനവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. സമാധാനപരമായ അധികാരക്കൈമാറ്റത്തിന് അവസരമൊരുക്കണമെന്ന് നരേന്ദ്രമോദി ട്വിറ്ററിലൂടെ ആവശ്യപ്പെട്ടു.

നിയമവിരുദ്ധമായ പ്രതിഷേധത്തിലൂടെ ജനാധിപത്യത്തെ അട്ടിമറിക്കാന്‍ അനുവദിക്കരുതെന്ന് നരേന്ദ്രമോദി പറഞ്ഞു. അക്രമത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ വിഷമമുണ്ടാക്കുന്നുവെന്നും മോദി ട്വീറ്റ് ചെയ്തു.

യു.എസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ഹാളിലേക്ക ട്രംപ് അനുകൂലികള്‍ അതിക്രമിച്ചു കയറുകയായിരുന്നു. ഇവര്‍ പൊലീസുമായി ഏറ്റുമുട്ടി.ജോ ബൈഡന്റെ വിജയം അംഗീകരിക്കുന്നതിനായി ഇരുസഭകളും ചേരുന്നതിനിടെയാണ് ആക്രമണം ഉണ്ടായത്.

Related Stories

The Cue
www.thecue.in