പാലം തുറന്ന് കൊടുത്തത് സാമൂഹ്യവിരുദ്ധ സംഘം; ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍

പാലം തുറന്ന് കൊടുത്തത് സാമൂഹ്യവിരുദ്ധ സംഘം; ഗൂഢാലോചനയുണ്ടെന്ന് മന്ത്രി ജി.സുധാകരന്‍

വൈറ്റില മേല്‍പ്പാലം തുറന്നുകൊടുത്ത വി ഫോര്‍ കൊച്ചി സാമൂഹ്യവിരുദ്ധസംഘമാണെന്ന് മന്ത്രി ജി.സുധാകരന്‍. കണ്ടുകൊണ്ട് നില്‍ക്കുന്നവര്‍ക്കും കുറ്റം പറയുന്നവര്‍ക്കും കയറി നിരങ്ങാനുള്ളതല്ല പാലങ്ങളും റോഡുകളും. നിര്‍മ്മിക്കുന്നവരാണ് എന്ന് തുറക്കണമെന്ന് തീരുമാനിക്കുന്നതെന്നും മന്ത്രി ജി.സുധാകരന്‍ പറഞ്ഞു.

പാലം തുറന്നുകൊടുത്ത സംഭവത്തില്‍ ഗൂഢാലോചനയുണ്ട്. അന്വേഷണം വേണമെന്നും മന്ത്രി ജി.സുധാകരന്‍ ആവശ്യപ്പെട്ടു. ഇക്കാര്യം പൊലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി ജി.സുധാകരന്‍ വ്യക്തമാക്കി.

വൈറ്റില പാലത്തെ പാലാരിവട്ടം പോലെയാക്കാനാണ് നീക്കം.പാലാരിവട്ടത്ത് അഴിമതി കാണിച്ച സംഘമാണ് അതിന് പിന്നില്‍.ധൃതി പിടിച്ച് എന്തെങ്കിലും ചെയ്യാനാണ് ശ്രമിക്കുന്നത്. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യാനായി കാത്ത് നില്‍ക്കുന്ന ആലപ്പുഴയിലെ റോഡിനെക്കുറിച്ച് എന്താണ് മിണ്ടാത്തതെന്ന് ജി.സുധാകരന്‍ ചോദിച്ചു. മിണ്ടിയാല്‍ വിവരമറിയുമെന്നും ജി.സുധാകരന്‍ പറഞ്ഞു.

Related Stories

The Cue
www.thecue.in