മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഇബ്രാഹിംകുഞ്ഞിനോട് കോടതി

മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഇബ്രാഹിംകുഞ്ഞിനോട് കോടതി

മുസ്ലിം എഡ്യുക്കേഷന്‍ സൊസൈറ്റി തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി തേടിയ മുന്‍ മന്ത്രി വി.കെ ഇബ്രാഹിംകുഞ്ഞിന് കോടതിയുടെ വിമര്‍ശനം. മത്സരിക്കുന്നത് ജയിലില്‍ പോയിട്ടുമാകാമെന്ന് ഹൈക്കോടതി. ആരോഗ്യ കാരണം മാത്രം പരിഗണിച്ചാണ് ജാമ്യം അനുവദിക്കാന്‍ ആലോചിച്ചതെന്നും ഹൈക്കോടതി പറഞ്ഞു.

തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അനുമതി തേടിയതും ജാമ്യാപേക്ഷയില്‍ പറയുന്ന കാര്യങ്ങളും പരസ്പരവിരുദ്ധമാണെന്ന് കോടതി പറഞ്ഞു.ഇലക്ഷനില്‍ മത്സരിക്കാന്‍ ഉദേശിക്കുന്നു. നോമിനേഷന്‍ നല്‍കാമെങ്കില്‍ ജയില്‍ പോകാനും തയ്യാറാകണമെന്നും ഹൈക്കോടതി പറഞ്ഞു.

വി.കെ ഇബ്രാഹിംകുഞ്ഞിന് ജാമ്യം അനുവദിക്കരുതെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. ജയില്‍ പോയാല്‍ ജീവനോടെ തിരിച്ചുവരാന്‍ കഴിയുമെന്ന് തോന്നുന്നില്ലെന്ന് ഇബ്രാഹിംകുഞ്ഞ് ഹൈക്കോടതിയെ അറിയിച്ചു. ആരോഗ്യസംബന്ധിച്ച് വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതിയോട് സമയം ചോദിച്ചു. വെള്ളിയാഴ്ച കേസ് വീണ്ടും പരിഗണിക്കും.

Related Stories

The Cue
www.thecue.in