പന്തീരാങ്കാവ് യു.എ.പി.എ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി, ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി, അലന്റെ ജാമ്യം റദ്ദാക്കില്ല

പന്തീരാങ്കാവ് യു.എ.പി.എ കേസ്; താഹയുടെ ജാമ്യം റദ്ദാക്കി, ഉടന്‍ കീഴടങ്ങണമെന്ന് ഹൈക്കോടതി, അലന്റെ ജാമ്യം റദ്ദാക്കില്ല

പന്തിരാങ്കാവ് യു.എ.പി.എ കേസില്‍ താഹ ഫസലിന്റെ ജാമ്യം ഹൈക്കോടതി റദ്ദാക്കി. ഉടന്‍ കീഴടങ്ങണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടു. അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കിയിട്ടില്ല. പ്രായം കണക്കിലെടുത്താണ് തീരുമാനമെന്ന് കോടതി വ്യക്തമാക്കി.

അലന്റെയും താഹയുടെയും ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എന്‍.ഐ.എ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. താഹയുടെ കൈയില്‍ നിന്ന് പിടിച്ചെടുത്ത തെളിവുകളെല്ലാം യു.എ.പി.എ കേസ് നിലനിര്‍ത്താന്‍ പര്യാപ്തമാണെന്ന എന്‍ഐഎയുടെ വാദം കോടതി അംഗീകരിച്ചു. ഇതോടെ താഹയെ കസ്റ്റഡിയിലെടുത്ത് ജയിലിലേക്ക് മാറ്റേണ്ടി വരും.

No stories found.
The Cue
www.thecue.in