ഓണ്‍ലൈന്‍ റമ്മി കളിച്ച് 21 ലക്ഷം നഷ്ടപ്പെട്ടു; തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ റമ്മി കളിച്ച് 21 ലക്ഷം നഷ്ടപ്പെട്ടു; തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു

ഓണ്‍ലൈന്‍ റമ്മി കളിയില്‍ 21 ലക്ഷം രൂപ നഷ്ടപ്പെട്ട യുവാവ് ആത്മഹത്യ ചെയ്ത നിലയില്‍. തിരുവനന്തപുരം കുറ്റിച്ചല്‍ സ്വദേശി വിനീതാണ് തൂങ്ങിമരിച്ചത്. സ്വകാര്യ ലോണ്‍ കമ്പനികളില്‍ നിന്നും കടമെടുത്താണ് റമ്മി കളിച്ചിരുന്നത്. കളിയില്‍ നഷ്ടം വന്നതോടെ ലക്ഷണക്കണക്കിന് രൂപയുടെ ബാധ്യതയുണ്ടായി.

ഐ.എസ്.ആര്‍. ഒയിലെ കരാര്‍ ജീവനക്കാരാനായിരുന്നു വിനീത്. ലോക്ഡൗണ്‍ തുടങ്ങിയതോടെയാണ് ഓണ്‍ലൈന്‍ റമ്മി കളിയില്‍ വിനീത് സജീവമായത്. കടം പെരുകിയതോടെയാണ് ബന്ധുക്കളോട് വിനീത് ഇക്കാര്യം അറിയിച്ചത്. കുറച്ച് തുക തിരിച്ചടച്ചു.

ഓണ്‍ലൈന്‍ റമ്മി കളിച്ച് 21 ലക്ഷം നഷ്ടപ്പെട്ടു; തിരുവനന്തപുരത്ത് യുവാവ് ആത്മഹത്യ ചെയ്തു
കടക്കെണിയിലാക്കി ആപ്പ് ലോണുകള്‍; ഇരകളായി മലയാളികളും

കട ബാധ്യത ഏറിയതോടെ വിനീത് ഒരുമാസം മുമ്പ് വീട് വിട്ടു. പൊലീസ് കണ്ടെത്തി വീട്ടിലെത്തിക്കുകയായിരുന്നു. വിഷാദരോഗമുണ്ടായിരുന്നതായും ബന്ധുക്കള്‍ പറയുന്നു.

ഓൺലൈൻ ആപ്പുകളിൽ നിന്നും ലോണെടുത്ത് ലക്ഷങ്ങളുടെ കടക്കെണിയിലകപ്പെട്ട് മലയാളികളും. ഭീഷണിയും തെറി വിളിയും അപമാനിക്കലും സഹിക്കാനാവുന്നില്ലെന്നും ആത്മഹത്യയുടെ വക്കിലാണെന്നും പരാതിക്കാർ

Posted by The Cue on Friday, January 1, 2021

Related Stories

The Cue
www.thecue.in