കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ ആഗ്രഹം അറിയിച്ച് മുകേഷ്; തീരുമാനമെടുക്കേണ്ടത് സി.പി.എമ്മെന്ന് പ്രതികരണം

കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ ആഗ്രഹം അറിയിച്ച് മുകേഷ്; തീരുമാനമെടുക്കേണ്ടത് സി.പി.എമ്മെന്ന് പ്രതികരണം

കൊല്ലം നിയമസഭ മണ്ഡലത്തില്‍ വീണ്ടും മത്സരിക്കാന്‍ ആഗ്രഹമെന്ന് സൂചന നല്‍കി നടന്‍ എം.മുകേഷ് എം.എല്‍.എ. വീണ്ടും മത്സരിപ്പിക്കണോയെന്ന് തീരുമാനിക്കേണ്ടത് സി.പി.എമ്മാണെന്ന് മുകേഷ് എം.എല്‍.എ പറഞ്ഞു. മുകേഷിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കുമെന്നാണ് സൂചനയെന്നും ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

കൊല്ലത്ത് വീണ്ടും മത്സരിക്കാന്‍ ആവശ്യപ്പെട്ടാന്‍ നിലപാട് വ്യക്തമാക്കുമെന്ന് മുകേഷ് പറഞ്ഞു. സിനിമ തിരക്കുകള്‍ മാറ്റിവെച്ച് മണ്ഡലത്തില്‍ സജീവമായി. തുടങ്ങി വെച്ച പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും തുടര്‍ച്ചയുണ്ടാകണമെന്നും ആഗ്രഹിക്കുന്നതായി മുകേഷ് വ്യക്തമാക്കി.

കൊല്ലം മണ്ഡലത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള പുതുവര്‍ഷ കലണ്ടര്‍ പുറത്തിറക്കിയ ചടങ്ങിനിടെയായിരുന്നു മുകേഷ് എം.എല്‍.എ ആഗ്രഹം തുറന്ന് പറഞ്ഞത്. സി.പി.എം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഇത്. പ്രതീക്ഷിച്ചതിലും മികച്ച പ്രവര്‍ത്തനമാണ് മുകേഷ് കാഴ്ച വെച്ചതെന്നായിരുന്നു നേതാക്കളുടെ പ്രതികരണം.

Related Stories

The Cue
www.thecue.in