'തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കും', ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്തുന്നതിനെതിരെ ശബരിനാഥ് എം.എല്‍.എ

'തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കും', ഐഎഫ്എഫ്‌കെ നാല് മേഖലകളിലായി നടത്തുന്നതിനെതിരെ ശബരിനാഥ് എം.എല്‍.എ

കേരള രാജ്യാന്തര ചലച്ചിത്രമേള നാല് മേഖലകളിലായി നടത്തുന്നതിനെതിരെ കെ.എസ്. ശബരീനാഥ് എം.എല്‍.എ. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് വളര്‍ത്തിയെടുത്ത തിരുവനന്തപുരം ബ്രാന്‍ഡിനെ തകര്‍ക്കും. തീരുമാനം പുനഃപ്പരിശോധിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും കെ.എസ്.ശബരീനാഥ് എം.എല്‍.എ ആവശ്യപ്പെട്ടു.

കൊവിഡ് സാഹചര്യം പരിഗണിച്ചാണ് നാല് മേഖലകളിലായി ചലച്ചിത്ര മേള നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. തിരുവനന്തപുരത്തിന് പുറമേ എറണാകുളം, പാലക്കാട്, തലശേരി എന്നിവിടങ്ങളിലാണ് മേള നടക്കുക. നാല് മേഖലകളിലായി നടത്തുന്നതിനോട് യോജിച്ചും വിയോജിച്ചും സോഷ്യല്‍മീഡിയയില്‍ ചര്‍ച്ച സജീവമായിട്ടുണ്ട്. ഇതിനിടെയാണ് ശബരിനാഥ് എം.എല്‍.എ തിരുവനന്തപുരത്ത് മാത്രമായി മേള തുടരണമെന്ന വാദവുമായി എത്തിയിരിക്കുന്നത്.

ബെര്‍ലിന്‍, വെനീസ്, കാന്‍സ് ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി ആ നഗരങ്ങള്‍ കൂടിയാണെന്ന് ശബരിനാഥ് എം.എല്‍.എ ചൂണ്ടിക്കാണിക്കുന്നു. തിരുവനന്തപുരം മേളയ്ക്കും ലോക സിനിമാ ഭൂപടത്തില്‍ പ്രഥമസ്ഥാനമുണ്ട്. മികച്ച തിയ്യേറ്ററുകളും അടിസ്ഥാന സൗകര്യങ്ങളുമാണ് മേളയുടെ വിജയത്തിന് കാരണം. ഡിസംബറില്‍ തീര്‍ത്ഥാടനം പോലെ എത്തുന്ന സിനിമാ ആസ്വാദകര്‍ക്ക് നഗരം ഒരു വികാരമാണ്. കൊച്ചിയിലെ ബിനാലെയാണ് ആ ആത്മബന്ധമെന്നും ശബരിനാഥ് പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ലോകത്തിലെ ഏറ്റവും വിഖ്യാതമായിട്ടുള്ള ഫിലിം ഫെസ്റ്റിവലുകളായി അറിയപ്പെടുന്നത് ബെര്‍ലിന്‍ (ആലൃഹശി) ഫിലിം ഫെസ്റ്റിവല്‍, വെനീസ് (ഢലിശരല) ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ പിന്നെ കാന്‍സ്(ഇമിില)െ ഫിലിം ഫെസ്റ്റിവലാണ്. ഈ ഫെസ്റ്റിവലുകളുടെ ഐഡന്റിറ്റി ഈ മൂന്നു നഗരങ്ങളാണ്. മേളകളിലൂടെ ലക്ഷകണക്കിന് സിനിമാസ്വാദകര്‍ക്ക് ഈ നഗരങ്ങള്‍ സുപരിചിതമാണ്.

1996ല്‍ തുടങ്ങിയ കഎഎഗയിലൂടെ തിരുവനന്തപുരത്തിന് ലോക സിനിമാഭൂപടത്തില്‍ ഒരു പ്രഥമസ്ഥാനമുണ്ട് . തിരുവനന്തപുരത്തെ മികച്ച തിയേറ്ററുകളും മികച്ച അടിസ്ഥാനസൗകര്യങ്ങളുമാണ് കഎഎഗയുടെ വിജയത്തിന്റെ പ്രധാന അടിത്തറ.

ഒരു തീര്‍ഥാടനം പോലെ ഡിസംബര്‍ മാസത്തില്‍ തിരുവനന്തപുരത്തേക്ക് വരുന്ന സിനിമാസ്വാദകാര്‍ക്ക് ഈ നഗരം ഒരു വികാരമാണ്. ഇതിനു സമാനമാണ് കൊച്ചിയിലേക്ക് ബിനാലെ ക്ക് (ഗീരവശ ആശലിിമഹല) വരുന്നവര്‍ക്കുള്ള കൊച്ചിയുമായിട്ടുള്ള ആത്മബന്ധം.

സര്‍ക്കാര്‍ ഈ വര്‍ഷം മുതല്‍ കഎഎഗ പൂര്‍ണ്ണമായി തിരുവനന്തപുരത്ത് നടത്താതെ പകരം നാല് ജില്ലകളില്‍ ഭാഗികമായി നടത്തുന്നത് നിര്‍ഭാഗ്യകരമാണ്. 25 വര്‍ഷമായി അന്താരാഷ്ട്ര ചലച്ചിത്ര രംഗത്ത് നമ്മള്‍ വളര്‍ത്തിയെടുത്ത 'തിരുവനന്തപുരം' എന്ന ബ്രാന്‍ഡിനെ ഈ തീരുമാനം തകര്‍ക്കും. ഭാവിയില്‍ കഎഎഗ അപ്രസക്തമാക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മുന്നോട്ടുപോകും.

സര്‍ക്കാര്‍ ഈ തീരുമാനം പുനപ്പരിശോധിക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in