'സൂര്യന്‍ ഉദിച്ചുകഴിഞ്ഞു', പുതുവര്‍ഷത്തില്‍ മോദിയുടെ കവിത, വീഡിയോയില്‍ സൈനികരും, ആരോഗ്യപ്രവര്‍ത്തകരും, കര്‍ഷകരും

'സൂര്യന്‍ ഉദിച്ചുകഴിഞ്ഞു', പുതുവര്‍ഷത്തില്‍ മോദിയുടെ കവിത, വീഡിയോയില്‍ സൈനികരും, ആരോഗ്യപ്രവര്‍ത്തകരും, കര്‍ഷകരും

പുതുവര്‍ഷ ദിനത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ കവിത പങ്കുവെച്ച് കേന്ദ്രസര്‍ക്കാരിന്റെ ഔദ്യോഗിക ട്വിറ്റര്‍ ഹാന്‍ഡില്‍. 'സൂര്യന്‍ ഉദിച്ചുകഴിഞ്ഞു' എന്നാണ് കവിതയുടെ പേര്. പ്രധാനമന്ത്രി എഴുതിയ മാസ്മരികവും, പ്രചോദിപ്പിക്കുന്നതുമായ കവിതയിലൂടെ പുതുവര്‍ഷം ആരംഭിക്കാം എന്ന കുറിപ്പോടെയാണ് കവിത പങ്കുവെച്ചിരിക്കുന്നത്.

കവിതയുടെ വീഡിയോയില്‍ മോദിക്കൊപ്പം, സൈനികര്‍, ആരോഗ്യപ്രവര്‍ത്തകര്‍, കര്‍ഷകര്‍ എന്നിവരുടെ ദൃശ്യങ്ങളുമുണ്ട്. മോദിയുടെ ബംഗാള്‍ സന്ദര്‍ശനത്തിന്റെയും ഗുരുദ്വാര്‍ സന്ദര്‍ശനത്തിന്റെയും ചിത്രങ്ങളും കവിതയുടെ വീഡിയോയില്‍ നല്‍കിയിട്ടുണ്ട്. മോദിയുടെ ശബ്ദത്തില്‍ തന്നെയാണ് കവിത.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

The Sun Has Just Risen PM Modi's Poem For 2021

Related Stories

The Cue
www.thecue.in