മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഫാത്തിമ തഹ്‌ലിയക്കെതിരെ അശ്ലീല കമന്റുകളും സൈബര്‍ ആക്രമണവും

മുഖ്യമന്ത്രിക്കെതിരെ ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഫാത്തിമ തഹ്‌ലിയക്കെതിരെ അശ്ലീല കമന്റുകളും സൈബര്‍ ആക്രമണവും

എം.എസ്.എഫ് ദേശീയ വൈസ് പ്രസിഡന്റ് ഫാത്തിമ തഹ്‌ലിയക്കെതിരെ സൈബര്‍ ആക്രണമണം. മുഖ്യമന്ത്രി പിണറായി വിജയനെതിരെ പ്രതികരിച്ചുകൊണ്ട് പോസ്റ്റ് ചെയ്ത ഫെയ്‌സ്ബുക്ക് കുറിപ്പിന് താഴെയാണ് അശ്ലീല കമന്റുകളും സൈബര്‍ ആക്രമണവും. 'യു.ഡി.എഫിനെ ലീഗ് നിയന്ത്രിച്ചാല്‍ തനിക്ക് എന്താണ് പ്രശ്നം മിസ്റ്റര്‍ പിണറായി വിജയന്‍?', എന്ന തലക്കെട്ടിലായിരുന്നു ഫാത്തിമയുടെ ഫെയ്സ്ബുക്ക് കുറിപ്പ്.

പോസ്റ്റിന് താഴെ അശ്ലീല കമന്റുകളും വ്യക്തി അധിക്ഷേപ കമന്റുകളുമാണുള്ളത്. മുഖ്യമന്ത്രിയെ താനെന്നും, മിസ്റ്റര്‍ പിണറായി വിജയന്‍ എന്നും വിളിച്ചതിനെതിരെയാണ് കൂടുതല്‍ കമന്റുകളും. ഭൂരിഭാഗം കമന്റുകളും തെറിവിളികളും 'സംസ്‌കാരം പഠിപ്പിക്കല്‍' പ്രതികരണങ്ങളുമാണ്. ഫാത്തിമയെ പിന്തുണച്ചും കമന്റുകള്‍ പ്രത്യക്ഷപ്പെടുന്നുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യു.ഡി.എഫിനെ നിയന്ത്രിക്കുന്നത് ലീഗ് ആണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയ്‌ക്കെതിരെയായിരുന്നു ഫാത്തിമയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. ശബരിമലയില്‍ നഷ്ടപ്പെട്ട വോട്ടുകള്‍ തിരിച്ചു പിടിക്കാന്‍ പിണറായി വിജയന്‍ വര്‍ഗീയ കാര്‍ഡുമായി ഇറങ്ങിയിരിക്കുകയാണെന്നും, മുസ്ലിം ലീഗ് യൂ.ഡി.എഫിനെ നിയന്ത്രിക്കുന്നേ' എന്ന് പറഞ്ഞു ഭീതി പരത്തി വര്‍ഗ്ഗീയ ധ്രുവീകരണം ഉണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും ആരോപണമുണ്ടായിരുന്നു. യു.ഡി.എഫിനെ ആര് നിയന്ത്രിക്കുന്നു എന്നല്ല, കേരള പോലീസിനെ ആര് നിയന്ത്രിക്കുന്നു എന്നതിനെ കുറിച്ചാണ് പിണറായി വിജയന്‍ വ്യാകുലപ്പെടെണ്ടത്. പൊലീസ് ഭരണത്തിലൂടെയും സവര്‍ണ സംവരണത്തിലൂടെയും RSSന് യോഗിയേക്കാള്‍ സ്വീകാര്യനായി മാറിയിരിക്കുകയാണ് പിണറായി വിജയനെന്നും പോസ്റ്റില്‍ ആരോപിച്ചിരുന്നു.

Cyber Attack Against MSF National VIce President

Related Stories

No stories found.
logo
The Cue
www.thecue.in