പ്രതികളുടെ വാദം വീണ്ടും അപമാനിക്കുന്ന രീതിയിലെന്ന് നടിയുടെ പിതാവ്, 'മനപൂര്‍വ്വമല്ലെങ്കില്‍ മാപ്പ് പറയുമായിരുന്നല്ലോ'

പ്രതികളുടെ വാദം വീണ്ടും അപമാനിക്കുന്ന രീതിയിലെന്ന് നടിയുടെ പിതാവ്, 'മനപൂര്‍വ്വമല്ലെങ്കില്‍ മാപ്പ് പറയുമായിരുന്നല്ലോ'

നടിയെ മനപൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന പ്രതികളുടെ പ്രതികരണത്തിന് മറുപടിയുമായി അപമാനിക്കപ്പെട്ട നടിയുടെ പിതാവ്. മനപൂര്‍വ്വം സംഭവിച്ചതല്ലെങ്കില്‍ അവര്‍ മാപ്പ് പറയാതിരുന്നതെന്താണെന്ന് പിതാവ് ചോദിക്കുന്നു. നടിക്ക് ജാഡയായിരുന്നു എന്നതടക്കമുള്ള പ്രതികളുടെ വാദങ്ങള്‍ വീണ്ടും അപമാനിക്കുന്ന തരത്തിലുള്ളതാണെന്നും പിതാവ് ദ ക്യുവിനോട് പറഞ്ഞു. കടുത്ത നിലപാടിലേക്ക് പോകാന്‍ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പ്രതികരിച്ചു.

ഡിസംബര്‍ 17നാണ് കുടുംബത്തോടൊപ്പം കൊച്ചി ലുലു മാളില്‍ ഷോപ്പിങിനെത്തിയ നടിയെ അപമാനിക്കാന്‍ ശ്രമം നടന്നത്. പിന്നാലെ കൂടി രണ്ട് പേര്‍ ശരീരത്തില്‍ സ്പര്‍ശിച്ച് കടന്നുപോയെന്നാണ് നടി ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്. പിന്നീട് അവര്‍ പിന്നാലെ നടന്ന് ശല്യം ചെയ്തുവെന്നും നടി വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ നടിയെ മനപ്പൂര്‍വ്വം അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്ന് പ്രതികള്‍ പറഞ്ഞു. നടിയുടെ പിറകെ നടന്നിട്ടില്ല. സെല്‍ഫി എടുക്കാന്‍ ശ്രമിച്ചിരുന്നു, അതിനെ നടി എതിര്‍ത്തു. ഇത് മോശമായി അനുഭവപ്പെട്ടതാകാം. നടിയോട് മാപ്പ് ചോദിക്കുന്നതായും പ്രതികള്‍ പറഞ്ഞിരുന്നു.

വക്കീലിന്റെ ഉപദേശം തേടി പറയുന്ന സ്റ്റേറ്റ്‌മെന്റായേ പ്രതികളുടെ പ്രതികരണത്തെ കാണുന്നുള്ളൂ എന്ന് നടിയുടെ പിതാവ് ദ ക്യുവിനോട് പറഞ്ഞു. ഷൂട്ടിങ് കഴിഞ്ഞ് 22ന് മകളെത്തിയതിന് ശേഷം മൊഴി നല്‍കുമെന്നും പിതാവ് പ്രതികരിച്ചു.

നടിയുടെ പിതാവിന്റെ പ്രതികരണം:

'അങ്ങനെ സംഭവിച്ചത് മനപൂര്‍വ്വം അല്ലെന്ന് പറയാനല്ലെ അവര്‍ക്ക് സാധിക്കൂ, അതിനെ സാധാരണ പ്രതികള്‍ പറയുന്ന മറുപടിയായി കണക്കാക്കുന്നു. സംഭവത്തിന്റെ സി.സി.ടി.വി ഫൂട്ടേജുകള്‍ പൊലീസിന്റെ കൈവശമുണ്ട്. മനപൂര്‍വ്വമല്ലെങ്കില്‍ ആരായാലും വന്ന് ക്ഷമ ചോദിക്കുമല്ലോ, അങ്ങനെ അവര്‍ ചെയ്തില്ല. അവര്‍ വീണ്ടും പിറകെ നടന്നും, ഓരോന്ന് ചോദിച്ചും ശല്യം ചെയ്യുകയാണുണ്ടായത്. അവരുടെ സ്‌റ്റേറ്റ്‌മെന്റില്‍ തന്നെ അവര്‍ പറയുന്നത് ജാഡയാണെന്നാണ്, ഇങ്ങനെ വീണ്ടും അപമാനിക്കുന്ന രീതിയിലാണ് അവരുടെ പ്രതികരണം. അതായത് ഇത്രയും ഉപദ്രവങ്ങള്‍ ചെയ്തിട്ടും, മകള്‍ ജാഡ പോലെ സംസാരിച്ചു എന്നൊക്കെയാണ് പറയുന്നത്.

മാത്രമല്ല, ലുലു മാളിന്റെ പ്രധാനകവാടത്തില്‍ പേര് വിവരങ്ങള്‍ നല്‍കാതെ ഇവര്‍ കയറിപ്പോകുന്നതിന്റെ സി.സി.ടി.വി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിട്ടുണ്ട്. വക്കീലിന്റെ ഉപദേശം തേടി പറയുന്ന സ്റ്റേറ്റ്‌മെന്റായെ ഈ പ്രതികരണത്തെ കാണുന്നുള്ളൂ. ഒരാള്‍ അബദ്ധത്തില്‍ വന്ന് മുട്ടുന്നതും മനപൂര്‍വ്വം മുട്ടുന്നതും തിരിച്ചറിയാന്‍ സാധിക്കുമല്ലോ.

പൊലീസ് നല്ല രീതിയില്‍ തന്നെ സംഭവം അന്വേഷിക്കുന്നുണ്ട്. അതുകൊണ്ട് തന്നെ പൊലീസിന്റെ നിഗമനത്തിനാണ് വിടുന്നത്. കുട്ടികളല്ലെ കടുത്ത നിലപാടിലേക്ക് പോകേണ്ട എന്ന ആലോചനയിലായിരുന്നു ആദ്യം, പക്ഷെ ഇനിയെന്തായാലും കടുത്ത നിലപാടിലേക്ക് പോകാമെന്ന തീരുമാനത്തിലാണ്. കേസുമായി സഹകരിക്കുന്നുണ്ട്, അമ്മയുടെ മൊഴി പൊലീസ് എടുത്തിരുന്നു. ഷൂട്ടിങ് കഴിഞ്ഞ് 22ന് മകളെത്തിയാല്‍ മൊഴി നല്‍കും.'

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രതികളുടെ വാദം വീണ്ടും അപമാനിക്കുന്ന രീതിയിലെന്ന് നടിയുടെ പിതാവ്, 'മനപൂര്‍വ്വമല്ലെങ്കില്‍ മാപ്പ് പറയുമായിരുന്നല്ലോ'
'നടിയുടെ പിറകെ നടന്നിട്ടില്ല, മാപ്പ് ചോദിക്കുന്നു': അപമാനിച്ചിട്ടില്ലെന്ന് പ്രതികള്‍

Actress Insulted Case Father Response

Related Stories

No stories found.
logo
The Cue
www.thecue.in