ജനങ്ങള്‍ അസ്വസ്ഥരാണ്, ഭീതിജനകമായ അവസ്ഥയെന്ന് ജി.സുകുമാരന്‍ നായര്‍

ജനങ്ങള്‍ അസ്വസ്ഥരാണ്, ഭീതിജനകമായ അവസ്ഥയെന്ന് ജി.സുകുമാരന്‍ നായര്‍

ജനങ്ങള്‍ അസ്വസ്ഥരാണെന്നും, ജനാധിപത്യത്തിന്റെ വിജയമാകണം തെരഞ്ഞെടുപ്പ് ഫലമെന്നും എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായര്‍. ജനാധിപത്യം വിജയിക്കണം, അതിന് അനുകൂലമായ വിധിയെഴുത്താണ് ഉണ്ടാകേണ്ടത്.

ഭീതിജനകമായ സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നും സുകുമാരന്‍ നായര്‍. വോട്ട് ചെയ്ത ശേഷമാണ് എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിയുടെ പ്രതികരണം.

ഇരുമുന്നണികളോടും സമദൂര നിലപാടാണ് എന്‍.എസ്.എസിനെന്നും സുകുമാരന്‍ നായര്‍. വസ്തുതകള്‍ മനസിലാക്കി ജനങ്ങള്‍ വോട്ട് ചെയ്യുമെന്നും സുകുമാരന്‍ നായര്‍ ചങ്ങനാശേരിയില്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂള്‍ ബൂത്തിലാണ് സുകുമാരന്‍ നായര്‍ വോട്ട് ചെയ്യാനെത്തിയത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Summary

local body result of this election should be restoration of democracy says nss gen sec G. Sukumaran Nair

No stories found.
The Cue
www.thecue.in