'83 രൂപയാണോ വലിയ കാര്യം, ഇന്ധന വില കൂടുകയും കുറയുകയും ചെയ്യും'; വിലവര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

'83 രൂപയാണോ വലിയ കാര്യം, ഇന്ധന വില കൂടുകയും കുറയുകയും ചെയ്യും'; വിലവര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് കെ.സുരേന്ദ്രന്‍

ഇന്ധനവില വര്‍ധന ജനങ്ങളെ ബാധിക്കില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. വില കൂടുകയും കുറയുകയും ചെയ്യും. ഇന്ധനവില നിര്‍ണയാധികാരം എടുത്ത് കളഞ്ഞത് യു.പി.എ സര്‍ക്കാരണ്, കോണ്‍ഗ്രസിന് എങ്ങനെ അതിനെതിരെ പറയാന്‍ കഴിയുമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

യു.പി.എ സര്‍ക്കാര്‍ ചെയ്ത തെറ്റായ കാര്യം സര്‍ക്കാര്‍ തിരുത്താത്തത് എന്തുകൊണ്ടാണെന്ന ചോദ്യത്തിന്, അത് അത്ര എളുപ്പം തിരുത്താന്‍ കഴിയുന്ന കാര്യമല്ലെന്നായിരുന്നു സുരേന്ദ്രന്റെ മറുപടി. ഗ്ലോബലൈസേഷന്റെ ഭാഗമായി മാര്‍ക്കറ്റ് ഓപ്പണ്‍ ആകുമ്പോള്‍ സര്‍ക്കാരില്‍നിന്ന് പലതും നഷ്ടപ്പെടും. അത് ഇന്നുണ്ടായ സംഗതിയല്ലെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

ആരാണ് ഇതൊക്കെ നോക്കുന്നതെന്നായിരുന്നു പെട്രോള്‍ വില തിരഞ്ഞെടുപ്പിനെ ബാധിക്കുമോ എന്ന ചോദ്യത്തിന് സുരേന്ദ്രന്റെ മറുപടി. പെട്രോള്‍ വിലവര്‍ധനവ് ജനങ്ങളെ ബാധിക്കില്ല. 87 രൂപയ്ക്ക് യുപിഎ ഭരണകാലത്ത് പെട്രോള്‍ അടിച്ചിട്ടുണ്ട്. ഇപ്പോള്‍ 83 രൂപയായതാണോ വലിയ കാര്യമെന്നും സുരേന്ദ്രന്‍ ചോദിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഇന്ധനവില വര്‍ധനവിനെതിരെ നേരത്തെ നടത്തിയ വണ്ടിയുന്തല്‍ പ്രതിഷേധത്തെ കുറിച്ചുള്ള ചോദ്യത്തിന് ഇപ്പോള്‍ വണ്ടിയുന്താന്‍ വേറെ ആള്‍ക്കാരുണ്ടല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ പ്രതികരണം. ഞാന്‍ വണ്ടിയുന്തി പ്രതിഷേധിച്ചത് പ്രതിപക്ഷത്ത് ഇരിക്കുമ്പോഴായിരുന്നു. പ്രതിപക്ഷത്ത് ഇരിക്കുമ്പോള്‍ സമരം ചെയ്യും. പ്രതിപക്ഷത്തിരിക്കുമ്പോഴും ഭരണത്തിലിരിക്കുമ്പോഴും രണ്ട് നയമാണോ എന്ന ചോദ്യത്തിന്, എല്ലാ കാര്യങ്ങളും അങ്ങനെയാണല്ലോ എന്നായിരുന്നു സുരേന്ദ്രന്റെ മറുപടി.

Related Stories

No stories found.
logo
The Cue
www.thecue.in