'ടി.പി.ചന്ദ്രശേഖരന്‍ വധം സി.എം.രവീന്ദ്രന്റെ അറിവോടെ'; വെളിപ്പെടുത്തലുമായി കെ.കെ.രമ

'ടി.പി.ചന്ദ്രശേഖരന്‍ വധം സി.എം.രവീന്ദ്രന്റെ അറിവോടെ'; വെളിപ്പെടുത്തലുമായി കെ.കെ.രമ

ടി.പി.ചന്ദ്രശേഖരന്‍ വധത്തെ കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രന് അറിവുണ്ടായിരുന്നുവെന്ന് കെ.കെ.രമ. ഇക്കാര്യങ്ങള്‍ അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നതാണെന്നും അവര്‍ പറഞ്ഞു. മനോരമ ന്യൂസിനോടായിരുന്നു കെ.കെ.രമയുടെ വെളിപ്പെടുത്തല്‍.

'തെരഞ്ഞെടുപ്പ് കാലത്ത് ജോലി വാഗ്ദാനം ചെയ്താണ് രവീന്ദ്രന്‍ സിപിഎമ്മിനുവേണ്ടി കോഴിക്കോട് വടകര മേഖലയില്‍ വീടുകള്‍ കയറി പ്രചാരണം നടത്തിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അടുത്തതായി ചോദ്യം ചെയ്യുന്നത് മുഖ്യമന്ത്രിയെ ആയിരിക്കും. ആരാണ് വിയര്‍ക്കാന്‍ പോകുന്നതെന്ന് അന്നറിയാം'. വടകര മേഖലയില്‍ രവീന്ദ്രന് നിരവധി ബിനാമി ഇടപാടുകളുണ്ടെന്നും രമ ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പിണറായിയുടെ ചിത്രം പോസ്റ്ററില്‍ വച്ചാല്‍ സിപിഎമ്മുകാരുടെ വോട്ടു പോലും ലഭിക്കില്ലെന്ന് പാര്‍ട്ടിക്ക് ബോധ്യപ്പെട്ടെന്നും അവര്‍ പറഞ്ഞു. പ്രചാരണത്തിനിറങ്ങാന്‍ തടസമായി കൊവിഡ് കാരണം പറയുന്ന മുഖ്യമന്ത്രിക്ക് കുഞ്ഞനന്തന്‍ മരിച്ചപ്പോള്‍ കാണാന്‍ പോകാന്‍ കൊവിഡ് പ്രശ്‌നമില്ലായിരുന്നു. യുഡിഎഫും ആര്‍എംപിയും ഒരുമിച്ച് നിന്നതുകൊണ്ടാണ് സിപിഎം ഇതര രാഷ്ട്രീയ സംഘടനകള്‍ക്ക് പ്രവര്‍ത്തന സ്വാതന്ത്ര്യം പോലും ലഭിച്ചത്. ചന്ദ്രശേഖരനെ കൊന്നവര്‍ക്ക് ആര്‍എംപിയുടെ പ്രദേശിക നീക്കുപോക്കിനെക്കുറിച്ച് ചോദ്യം ചെയ്യാനുള്ള അര്‍ഹതയില്ലെന്നും കെ.കെ.രമ പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in