കര്‍ഷക സമരം ആറാം ദിവസത്തിലേക്ക്, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്

കര്‍ഷക സമരം ആറാം ദിവസത്തിലേക്ക്, പിന്നോട്ടില്ലെന്ന് കര്‍ഷകര്‍; അതിര്‍ത്തിയില്‍ സുരക്ഷ ശക്തമാക്കി പൊലീസ്

കാര്‍ഷിക ഭേദഗതി നിയമം പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് കര്‍ഷകര്‍ നടത്തുന്ന ഡല്‍ഹി ചലോ മാര്‍ച്ച് ആറാം ദിവസത്തിലേക്ക്. ഡല്‍ഹിയിലേക്കുള്ള എല്ലാ പ്രധാന പാതകളും ഉപരോധിക്കുമെന്ന കര്‍ഷക സംഘടനകളുടെ മുന്നറിയിപ്പിന് പിന്നാലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷാസന്നാഹം ശക്തമാക്കി. റോഡുകള്‍ കുഴിച്ചും, ബാരിക്കേഡുകളും കോണ്‍ക്രീറ്റ് കട്ടകളും നിരത്തിയുമാണ് ഡല്‍ഹി പൊലീസ് പ്രതിരോധം തീര്‍ത്തിരിക്കുന്നത്.

കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ട് പോകില്ലെന്ന് കര്‍ഷക സംഘടനകള്‍ വ്യക്തമാക്കിയിരുന്നു. തങ്ങളുടെ ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സോനിപത്, റോത്തക്, ജയ്പൂര്‍, ഗാസിയാബാദ്-ഹാപുര്‍, മഥുര എന്നീ 5 പാതകളും തടയുമെന്നാണ് കര്‍ഷകരുടെ മുന്നറിയിപ്പ്.

കൂടുതല്‍ കര്‍ഷകര്‍ ഡല്‍ഹി ലക്ഷ്യമാക്കി എത്തിക്കൊണ്ടിരിക്കുകയാണ്. യുപി അതിര്‍ത്തിയായ ഗാസിയാബാദില്‍ പരിശോധനകള്‍ ശക്തമാക്കി. ഡല്‍ഹി-ഹരിയാന അതിര്‍ത്തി മേഖലകളായ സിംഗുവും തിക്രി അതിര്‍ത്തിയും അടച്ചിട്ടിരിക്കുകയാണ്. അതേസമയം സര്‍ക്കാര്‍ പ്രതിഷേധം നടത്താന്‍ അനുവദിച്ച ബുറാഡിയിലെ മൈതാനത്തേക്ക് മാറണമെന്ന് ഡല്‍ഹി പൊലീസ് കര്‍ഷകരോട് ആവശ്യപ്പെട്ടു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കര്‍ഷക നേതാക്കളുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ തിങ്കളാഴ്ച ഫോണില്‍ സംസാരിച്ചിരുന്നു. ഇന്നുതന്നെ കര്‍ഷകരുമായി ചര്‍ച്ചയ്ക്കുള്ള സാധ്യത അടക്കം കേന്ദ്രസര്‍ക്കാര്‍ പരിശോധിക്കുന്നുണ്ട്. ഉച്ചയ്ക്ക് ശേഷം മൂന്ന് മണിക്ക് ചര്‍ച്ചയാകാമെന്ന് കേന്ദ്രം അറിയിച്ചത്.

Related Stories

No stories found.
logo
The Cue
www.thecue.in