വാക്‌സിന്‍ ഉത്പാദനത്തില്‍ പിഴവ്, ഒക്‌സ്‌ഫോഡ് വികസിപ്പിച്ചതിന്റെ കാര്യക്ഷമതയില്‍ സംശയം

വാക്‌സിന്‍ ഉത്പാദനത്തില്‍ പിഴവ്, ഒക്‌സ്‌ഫോഡ് വികസിപ്പിച്ചതിന്റെ കാര്യക്ഷമതയില്‍ സംശയം

ആസ്ട്രസനകയുമായി ചേര്‍ന്ന് ഒക്‌സ്‌ഫോഡ് സര്‍വകലാശാല വികസിപ്പിച്ചിച്ച കൊവിഡ് വാക്‌സിന്റെ കാര്യക്ഷമതയില്‍ സംശയമുയരുന്നു. വാക്‌സിന്‍ വികസിപ്പിച്ചതില്‍ പിഴവുണ്ടായെന്ന് ചൂണ്ടിക്കാട്ടപ്പെടുകയാണ്. തങ്ങളുടെ വാക്‌സിന്‍ 90 ശതമാനം വരെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി ആസ്ട്രാസനകയും ഒക്‌സ്‌ഫോഡും അവകാശപ്പെട്ടിരുന്നു. ഒരു മാസത്തിന്റെ ഇടവേളയില്‍ ആദ്യം പകുതി ഡോസും പിന്നീട് പകുതിയും നല്‍കിയുള്ള പരീക്ഷണം 90 ശതമാനം കാര്യക്ഷമത കൈവരിച്ചെന്നാണ് കമ്പനി വിശദീകരിച്ചത്. എന്നാല്‍ ഒരു മാസം ഇടവിട്ട് പൂര്‍ണ ഡോസുകള്‍ നല്‍കിയപ്പോള്‍ 62 ശതമാനമേ ഫലപ്രാപ്തിയിലെത്തിയുള്ളൂ. രണ്ട് പരീക്ഷണങ്ങളുടെയും ശരാശരി പരിഗണിച്ചാല്‍ വാക്‌സിന്‍ 70 ശതമാനമാണ് ഫലപ്രാപ്തി കാണിച്ചത്.

എന്നാല്‍ രണ്ട് ഡോസുകളിലെ പരീക്ഷണം സംശയത്തിന് വഴിവെച്ചിരുന്നു. വാക്‌സിന്‍ നിര്‍മാണത്തില്‍ ഡോസേജില്‍ പിഴവ് സംഭവിച്ചതിന്റെ സൂചനയാണിതെന്നാണ് അമേരിക്കയിലെ വാക്‌സിന്‍ പ്രോഗ്രാമായ ഓപ്പറേഷന്‍ വാര്‍പ് സ്പീഡ് പറയുന്നത്. കൂടിയ ശതമാനം ഫലപ്രാപ്തി കണ്ടെത്തിയത് യുവാക്കളില്‍ നടത്തിയ പരീക്ഷണത്തിലാണെന്നും ഇവര്‍ വ്യക്തമാക്കി. ശേഷം ആസ്ട്രസനകയും പിഴവ് സമ്മതിച്ചു. പരീക്ഷണത്തില്‍ ഏതെങ്കിലും തരത്തില്‍ പിഴവ് സംഭവിക്കുന്നത് വാക്‌സിന്റെ വിശ്വാസ്യതയെ നശിപ്പിക്കുമെന്നാണ് ഗവേഷകര്‍ വിലയിരുത്തുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഒക്‌സ്‌ഫോഡ് വാക്‌സിന്റെ കാര്യത്തില്‍ വ്യക്തമായ പരീക്ഷണ നിരീക്ഷണങ്ങള്‍ അനിവാര്യമാണെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു. ഇരുപതിനായിരത്തോളം പേരിലാണ് വാക്‌സിന് പരീക്ഷിച്ചത്. ബ്രിട്ടന്‍, ബ്രസീല്‍ എന്നിവിടങ്ങളിലുള്ളവരിലാണ് പരീക്ഷിച്ചത്. സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുമായി സഹകരിച്ചായിരുന്നു പ്രവര്‍ത്തനങ്ങള്‍. അമേരിക്കന്‍ കമ്പനിയായ മൊഡേണയുടെ വാക്‌സിന്‍ 94.5 ശതമാനവും ഫൈസറിന്റേത് 95 ശതമാനവും ഫലപ്രദമാണെന്ന് നേരത്തേ കണ്ടെത്തിയിരുന്നു. റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സിന്റെ ഫലപ്രാപ്തി 90 ശതമാനമാണെന്നുമാണ് പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

Covid 19 : Doubts About the Efficacy of Oxford Vaccine

Related Stories

No stories found.
logo
The Cue
www.thecue.in