കൈക്കൂലി ആരോപണം; എം.കെ.രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം

കൈക്കൂലി ആരോപണം; എം.കെ.രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം

എം.കെ രാഘവന്‍ എം.പിക്കെതിരെ വിജിലന്‍സ് അന്വേഷണം. കൈക്കൂലി ആരോപണത്തിലും ലോക്സഭാ തെരഞ്ഞെടുപ്പില്‍ അധിക തുക ചിലവഴിച്ചെന്ന വെളിപ്പെടുത്തലിലുമാണ് അന്വേഷണം. കൈക്കൂലി കേസില്‍ കേസെടുക്കാന്‍ ലോക്സഭാ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന് നിയമോപദേശം ലഭിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിജിലന്‍സ് കോഴിക്കോട് യൂണിറ്റ് കേസ് രജിസ്റ്റര്‍ ചെയ്തത്.

2019 ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പ്രചാരണ വേളയിലായിരുന്നു എം.കെ.രാഘവനെതിരെ ആരോപണം ഉയര്‍ന്നത്. സ്റ്റിംഗ് ഓപ്പറേഷനില്‍ എം.കെ.രാഘവന്‍ കുടുങ്ങിയതായി ടിവി 9 ചാനല്‍ അവകാശപ്പെട്ടിരുന്നു. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍ തുടങ്ങാനെന്ന പേരിലാണ് ചാനല്‍ എം.കെ.രാഘവനെ സമീപിച്ചത്. തെരഞ്ഞെടുപ്പ് ചെലവുകള്‍ക്ക് അഞ്ചു കോടി രൂപ നല്‍കണമെന്ന് എംപി ആവശ്യപ്പെടുകയും ചെയ്യുന്ന തരത്തിലുള്ള ദൃശ്യങ്ങളും ചാനല്‍ പുറത്തുവിട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു പരാതി.

Related Stories

No stories found.
logo
The Cue
www.thecue.in