'ഇന്ത്യ ജനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിന്‍ ഏറ്റവും സുരക്ഷിതമായിരിക്കും', സ്റ്റോറേജിനുള്ള സൗകര്യമൊരുക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

'ഇന്ത്യ ജനങ്ങള്‍ക്ക് നല്‍കുന്ന വാക്‌സിന്‍ ഏറ്റവും സുരക്ഷിതമായിരിക്കും', സ്റ്റോറേജിനുള്ള സൗകര്യമൊരുക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി

കൊവിഡ് വാക്‌സിന്‍ സൂക്ഷിക്കുന്നതിനുള്ള കോള്‍ഡ് സ്‌റ്റോറേജ് സൗകര്യങ്ങളൊരുക്കാന്‍ സംസ്ഥാനങ്ങളോട് പ്രധാനമന്ത്രി നരേന്ദ്രമോദി. എല്ലാ ശാസ്ത്രീയ മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള സുരക്ഷിതമായ വാക്‌സിനായിരിക്കും ഇന്ത്യ ജനങ്ങള്‍ക്ക് നല്‍കുകയെന്നും മോദി പറഞ്ഞു. കൊവിഡ് വ്യാപനം രൂക്ഷമായ എട്ട് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി നടത്തിയ വീഡിയോ കോണ്‍ഫറന്‍സിലായിരുന്നു പരാമര്‍ശം.

വേഗത പോലെ തന്നെ സുരക്ഷയും നമുക്ക് പ്രധാനമാണ്. എല്ലാ ശാസ്ത്രീയമാനദണ്ഡങ്ങളും പാലിച്ചുകൊണ്ടുള്ള വാക്‌സിനാകും ഇന്ത്യ പൗരന്മാര്‍ക്ക് നല്‍കുക. വാക്‌സിന്‍ വിതരണത്തിനായി കേന്ദ്രവും സംസ്ഥാനവും യോജിച്ച് പ്രവര്‍ത്തിക്കണം. സംസ്ഥാനങ്ങള്‍ കോള്‍ഡ് സ്‌റ്റോറേജിനുള്ള സൗകര്യങ്ങള്‍ ഒരുക്കണമെന്നും മോദി പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'രോഗം സ്ഥിരീകരിക്കുന്നവരുടെ എണ്ണം കാണുമ്പോള്‍ പലരും കരുതുന്നത് വൈറസ് ദുര്‍ബലമായെന്നും, ഉടന്‍ തന്നെ കൊവിഡ് മുക്തമാകുമെന്നുമാണ്. അത് ഗുരുതരമായ അശ്യദ്ധയിലേക്കാണ് നയിച്ചത്. വാക്‌സിന് പരീക്ഷണങ്ങള്‍ നടക്കുന്നുണ്ടെങ്കിലും, ജനങ്ങള്‍ ജാഗ്രത പുലര്‍ത്തുകയും വ്യാപനം തടയുന്നുവെന്ന് ഉറപ്പ് വരുത്തുകയും വേണം', പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

Related Stories

No stories found.
logo
The Cue
www.thecue.in