കിഫ്ബി മസാല ബോണ്ടില്‍ ഇ.ഡി അന്വേഷണം; ഭരണസ്തംഭനം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് ധനമന്ത്രി

കിഫ്ബി മസാല ബോണ്ടില്‍ ഇ.ഡി അന്വേഷണം; ഭരണസ്തംഭനം സൃഷ്ടിക്കാനുള്ള ശ്രമമെന്ന് ധനമന്ത്രി

കിഫ്ബിയുടെ മസാല ബോണ്ടുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങി. സി.എ.ജി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. മസാല ബോണ്ടിന്റെ വിശദാംശങ്ങള്‍ തേടി ഇ.ഡി ആര്‍.ബി.ഐക്ക് കത്ത് നല്‍കി. കേരളത്തില്‍ ഭരണസ്തംഭനം സൃഷ്ടിക്കാനുള്ള ബോധപൂര്‍വ്വമായ ഇടപെടലിന്റെ ഭാഗമാണിതെന്ന് ധനമന്ത്രി തോമസ് ഐസക് പ്രതികരിച്ചു.

കിഫ്ബിയുടെ കടമെടുപ്പ് സര്‍ക്കാരിന് 3100 കോടി രൂപയുടെ ബാധ്യതയുണ്ടാക്കിയതായി സി.എ.ജി റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇതുസംബന്ധിച്ചാണ് ഇ.ഡി അന്വേഷണം. എന്നാല്‍ റിപ്പോര്‍ട്ടിലെ ചില പേജുകള്‍ പിന്നീട് എഴുതിച്ചേര്‍ത്തതാണെന്ന വാദവുമായി സര്‍ക്കാരും രംഗത്തെത്തിയിരുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സി.എ.ജി റിപ്പോര്‍ട്ട് നിഷ്‌കളങ്കമായ ഒന്നല്ലെന്ന് ധനമന്ത്രി പ്രതികരിച്ചു. ഇ.ഡി അന്വേഷണം ആരംഭിച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം. കരട് റിപ്പോര്‍ട്ടില്‍ കിഫ്ബിയെ കുറിച്ച് രണ്ടേ രണ്ട് പാരഗ്രാഫ് മാത്രമാണുള്ളത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ടില്‍ വന്നത് കരടില്‍ ചര്‍ച്ചചെയ്യാത്ത ഭരണഘടനാ സ്ഥാപനങ്ങളെ കുറിച്ചുള്ള നിഗമനങ്ങളാണ്. ഇ.ഡിക്ക് സി.എ.ജി റിപ്പോര്‍ട്ട് എങ്ങനെ ലഭിച്ചുവെന്നും തോമസ് ഐസക് ചോദിച്ചു.

Related Stories

No stories found.
logo
The Cue
www.thecue.in