'സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ സി.പി.എം ഗൂഢാലോചന', സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും ചെന്നിത്തല

'സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ സി.പി.എം ഗൂഢാലോചന', സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും ചെന്നിത്തല

പുറത്തുവന്ന സ്വപ്‌നസുരേഷിന്റെ ശബ്ദരേഖ സി.പി.എം ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മുഖ്യമന്ത്രിയെ രക്ഷിക്കാന്‍ ശിവശങ്കറും സ്വപ്‌നയും കിണഞ്ഞു ശ്രമിക്കുകയാണ്. സ്വര്‍ണക്കടത്തുകേസും മയക്കുമരുന്ന് കച്ചവടത്തെ കുറിച്ചുള്ള അന്വേഷണവും അട്ടിമറിക്കാന്‍ വളരെ ബോധപൂര്‍വമായ ശ്രമമാണ് നടക്കുന്നതെന്നും ചെന്നിത്തല ആരോപിച്ചു.

സംഘടിതവും ആസൂത്രിതവുമായ പദ്ധതികളാണ് സര്‍ക്കാരും സി.പി.എമ്മും ചേര്‍ന്ന് തയ്യാറാക്കിയിട്ടുള്ളത്. മുഖ്യമന്ത്രി പിണറായി വിജയന്‍ കേസില്‍ കുടുങ്ങുമെന്ന് മനസിലായപ്പോഴാണ് കേസ് അട്ടിമറിക്കാന്‍ ശ്രമം നടത്തിയത്. അഴിമതിയെ കുറിച്ചുള്ള അന്വേഷണം തടയാന്‍ കേരള നിയമസഭയെ പോലും ദുരുപയോഗപ്പെടുത്തുകയാണെന്നും വാര്‍ത്താസമ്മേളനത്തില്‍ പ്രതിപക്ഷനേതാവ് ആരോപിച്ചു.

ബാര്‍ കോഴ കേസില്‍ ഏത് അന്വേഷണവും നേരിടാന്‍ തയ്യാറാണെന്നും ചെന്നിത്തല പറഞ്ഞു. കേസെടുത്ത് നിശബ്ദനാക്കാമെന്ന് കരുതണ്ട, അന്വേഷണം രാഷ്ട്രീയ പ്രേരിതമാണെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.

'സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ സി.പി.എം ഗൂഢാലോചന', സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ ശ്രമമെന്നും ചെന്നിത്തല
ബാര്‍കോഴയില്‍ ചെന്നിത്തലക്കെതിരെ വിജിലന്‍സ് അന്വേഷണം, സര്‍ക്കാര്‍ അനുമതി നല്‍കി

Related Stories

The Cue
www.thecue.in