'സ്വപ്‌നയുടെ ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് തയ്യാറാക്കിയത്', വെള്ളപൂശാനുള്ള ശ്രമമെന്ന് മുല്ലപ്പള്ളി

'സ്വപ്‌നയുടെ ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് തയ്യാറാക്കിയത്', വെള്ളപൂശാനുള്ള ശ്രമമെന്ന് മുല്ലപ്പള്ളി

സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്‌ന സുരേഷിന്റെ പുറത്തുവന്ന ശബ്ദരേഖ മുഖ്യമന്ത്രിക്ക് വേണ്ടി കേരള പൊലീസ് തയ്യാറാക്കിയതെന്ന് കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. സര്‍ക്കാരിന്റെയും മുഖ്യമന്ത്രിയുടെയും മുഖം രക്ഷിക്കാനാണ് ശബ്ദരേഖ പുറത്തുവിട്ടതെന്നും മുല്ലപ്പള്ളി ആരോപിച്ചു.

മുഖ്യമന്ത്രിയെ വെള്ളപൂശാനുള്ള ശ്രമമാണ് നടന്നത്. സ്വപ്‌ന സുരേഷിന്റെ ശബ്ദരേഖ പുറത്തുവത് അംഗീകരിക്കാന്‍ കഴിയാത്ത സുരക്ഷാ വീഴ്ചയാണ്. സംസ്ഥാന സര്‍ക്കാരിന് ഈ സംഭവം കളങ്കമുണ്ടാക്കിയിരിക്കുന്നു. 'ശബ്ദനാടകം' തയ്യാറാക്കിയെന്നതിന് തെളിവാണ് സംഭവത്തില്‍ സീതാറാം യെച്ചൂരിയുടെ ആദ്യപ്രതികരണമെന്നും മുല്ലപ്പള്ളി ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

കേന്ദ്രഏജന്‍സികളുടെ വിശ്വാസ്യത തകര്‍ക്കാനുള്ള ശ്രമമാണ് നടന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പാതയാണ് സീതാറാം യെച്ചൂരിയും പാര്‍ട്ടിയും പിന്തുടരുന്നത്. ആരാണ് ശബ്ദരേഖ തയ്യാറാക്കിയതെന്നും, ജയിലിനകത്തുവെച്ചാണോ പുറത്തുവെച്ചാണോ തയ്യാറാക്കിയതെന്നുമുള്‍പ്പടെ കേന്ദ്രഏജന്‍സികള്‍ അന്വേഷിക്കണമെന്നും മുല്ലപ്പള്ളി ആവശ്യപ്പെട്ടു.

Related Stories

No stories found.
logo
The Cue
www.thecue.in