'ദിലീപിനെ രണ്ടുതവണ ജയിലില്‍ പോയി കണ്ടു, ഒരു തവണ ഗണേഷ്‌കുമാറിനൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ പ്രദീപ് കുമാറിന്റെ മൊഴി

'ദിലീപിനെ രണ്ടുതവണ ജയിലില്‍ പോയി കണ്ടു, ഒരു തവണ ഗണേഷ്‌കുമാറിനൊപ്പം'; നടിയെ ആക്രമിച്ച കേസില്‍ പ്രദീപ് കുമാറിന്റെ മൊഴി

നടിയെ ആക്രമിച്ച കേസിലെ പ്രതി ദിലീപിനെ രണ്ടുതവണ ജയിലില്‍ പോയി കണ്ടെന്ന് ഗണേഷ് കുമാര്‍ എം.എല്‍.എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിന്റെ മൊഴി. ഒരു തവണ ഗണേഷ് കുമാറിനൊപ്പമാണ് ദിലീപിനെ കാണാന്‍ ജയിലിലെത്തിയതെന്നും മൊഴിയില്‍ പറയുന്നുണ്ട്. കേസില്‍ മാപ്പുസാക്ഷിയെ സ്വീധീനിക്കാന്‍ ശ്രമിച്ചുവെന്ന പരാതിയെ തുടര്‍ന്നായിരുന്നു പ്രദീപിനെ അന്വേഷണ സംഘം ചോദ്യം ചെയ്തത്.

ദിലീപിന്റെ ഡ്രൈവര്‍ സുനില്‍രാജിനെ ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ടെന്നും പ്രദീപ് മൊഴി നല്‍കിയിട്ടുണ്ട്. ഫോണ്‍രേഖകളുടെ കൂടി അടിസ്ഥാനത്തിലായിരുന്നു ചോദ്യം ചെയ്യല്‍. പ്രദീപിന്റെ മൊഴി അടങ്ങിയ അന്വേഷണ റിപ്പോര്‍ട്ട് പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പ്രദീപിനെ അറസ്റ്റ് ചെയ്യാന്‍ അന്വേഷണ സംഘം കോടതിയുടെ അനുമതി ആവശ്യപ്പെട്ടിട്ടുണ്ട്. പ്രദീപ് തന്നെയാണ് കേസില്‍ മാപ്പുസാക്ഷിയായ വിപിന്‍ ലാലിന്റെ ബന്ധുവിനെ വിളിച്ചതെന്നും, സംഭവത്തില്‍ ഗൂഢാലോചനയുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദീപ് കുമാറിന് ഉന്നത സ്വാധീനമുണ്ട്. മറ്റുസാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ട്. സാക്ഷികളെ സ്വാധീനിച്ച് കേസ് അട്ടിമറിക്കാന്‍ സാധ്യതയുള്ളതിനാല്‍ പ്രദീപിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യണം. പ്രദീപ് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.

Related Stories

The Cue
www.thecue.in