സംസ്ഥാനത്ത് 2710 പേര്‍ക്ക് കൊവിഡ്; രോഗികളുടെ എണ്ണം കുറയുന്നുവെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് 2710 പേര്‍ക്ക് കൊവിഡ്;  രോഗികളുടെ എണ്ണം കുറയുന്നുവെന്ന് മുഖ്യമന്ത്രി

സംസ്ഥാനത്ത് ഇന്ന് 2710 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2347 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം പിടിപെട്ടത്. 19 മരണം കൂടി സ്ഥിരീകരിച്ചു. 39 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് രോഗം പിടിപെട്ടത്.

സംസ്ഥാനത്ത് പുതുതായി കൊവിഡ് ബാധിക്കുന്നവരുടെ എണ്ണം കുറഞ്ഞുവരുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഗുരുതര രോഗാവസ്ഥയിലുള്ളവരുടെ എണ്ണം കുറഞ്ഞു വരുന്നു. ജാഗ്രതയിലൂടെ രോഗവ്യാപന സാധ്യത കുറച്ചുവെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വീഴ്ചയുണ്ടായാല്‍ രോഗ വ്യാപന സാധ്യത ഇനിയും ഉണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ മുന്നറിയിപ്പ് നല്‍കി. ലോകത്തിന്റെ പല ഭാഗങ്ങളിലും രോഗവ്യാപനം വര്‍ധിച്ചിട്ടുണ്ട്. രണ്ടും മൂന്നും തരംഗങ്ങളുണ്ടാകുന്നുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പില്‍ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

number of covid patients declining says cm pinarayi vijayan

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

Related Stories

The Cue
www.thecue.in