'കേരളത്തെ കടത്തിലാക്കിയ മുടിയനായ പുത്രന്‍', ധനമന്ത്രി രാഷ്ട്രീയദുഷ്ടലാക്കിനായി തരം താണുവെന്ന് ചെന്നിത്തല

'കേരളത്തെ കടത്തിലാക്കിയ മുടിയനായ പുത്രന്‍', ധനമന്ത്രി രാഷ്ട്രീയദുഷ്ടലാക്കിനായി തരം താണുവെന്ന് ചെന്നിത്തല

ധനമന്ത്രി തോമസ് ഐസകിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സി.എ.ജിയുടെ കരട് റിപ്പോര്‍ട്ട് വിവാദമാക്കിയതിന് പിന്നില്‍ ധനമന്ത്രിയാണ്. രാഷ്ട്രീയദുഷ്ടലാക്കിനായി തോമസ് ഐസക് തരംതാണെന്നും ചെന്നിത്തല ആരോപിച്ചു.

സി.എ.ജി കരടിനെ കുറിച്ചുള്ള തോമസ് ഐസകിന്റെ വാദങ്ങള്‍ ഉണ്ടയില്ലാ വെടിയാണ്. സ്വര്‍ണക്കടത്ത്, ബിനീഷ് കേസുകളില്‍ നിന്ന് ശ്രദ്ധതിരിക്കാനുള്ള ശ്രമാണ് ധനമന്ത്രിയുടേത്. നിയമസഭയെ അവഹേളിക്കുകയാണ് ചെയ്തത്. കേരളത്തിലെ കടത്തിലാക്കിയ മുടിയനായ പുത്രനാണ് തോമസ് ഐസക് എന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

'കേരളത്തെ കടത്തിലാക്കിയ മുടിയനായ പുത്രന്‍', ധനമന്ത്രി രാഷ്ട്രീയദുഷ്ടലാക്കിനായി തരം താണുവെന്ന് ചെന്നിത്തല
'പ്രതിപക്ഷ നേതാവിന്റേത് ഒളിച്ചുകളി പിടിക്കപ്പെട്ടതിന്റെ ജാള്യത', കിഫ്ബിയെ മറ്റൊരു ലാവ്‌ലിനാക്കാന്‍ ശ്രമമെന്ന് തോമസ് ഐസക്

ലാവ്‌ലിന്‍ പരാമര്‍ശിച്ചത് മുഖ്യമന്ത്രിയെ ഉന്നമിട്ടാണ്. ലാവ്‌ലിന്‍ ബന്ധത്തില്‍ അഴിമതി ഒളിഞ്ഞുകിടപ്പുണ്ട്. ലാവ്‌ലിന്‍ ഒന്നുകൂടി ചര്‍ച്ച ചെയ്യണമെന്ന ലക്ഷ്യമാണ് അദ്ദേഹത്തിനുള്ളത്. കിഫ്ബി മസാല ബോണ്ട് കനേഡിയന്‍ കമ്പനിക്ക് വിറ്റതില്‍ അഴിമതിയുണ്ട്. തോമസ് ഐസക് ഇത്രയും വിലകുറഞ്ഞ വ്യക്തിയായതില്‍ സഹതാപമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

Related Stories

The Cue
www.thecue.in