നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിക്ക് ഭീഷണിക്കത്ത് ആലുവ അടക്കം മൂന്നിടങ്ങളില്‍ നിന്ന്, ഗണേഷ്‌കുമാറിന്റെ സെക്രട്ടറിക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസ്: മാപ്പുസാക്ഷിക്ക് ഭീഷണിക്കത്ത് ആലുവ അടക്കം മൂന്നിടങ്ങളില്‍ നിന്ന്, ഗണേഷ്‌കുമാറിന്റെ സെക്രട്ടറിക്ക് നോട്ടീസ്

നടിയെ ആക്രമിച്ച കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ പത്തനാപുരം എം.എല്‍.എ കെ.ബി.ഗണേഷ്‌കുമാറിന്റെ ഓഫീസ് സെക്രട്ടറി പ്രതീപ് കോട്ടത്തല പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണം. ഇതാവശ്യപ്പെട്ട് ബേക്കല്‍ പൊലീസ് നോട്ടീസ് നല്‍കി. ചോദ്യം ചെയ്യലിനായി രണ്ട് ദിവസത്തിനകം പ്രദീപ് ഹാജരാകണം.

കേസിലെ മാപ്പുസാക്ഷിയായ വിപിന്‍ലാലിന് വന്ന ഭീഷണിക്കത്ത് പോസ്റ്റ് ചെയ്തത് ആലുവ, എറണാകുളം, കലൂര്‍ ഓഫീസുകളില്‍ നിന്നാണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കംപ്യൂട്ടറില്‍ ടൈപ്പ് ചെയ്ത കത്തുകള്‍ പ്രിന്റ് എടുത്താണ് അയച്ചിരിക്കുന്നത്. 2020 സെപ്റ്റംബര്‍ 24, 25, 26 തിയതികളിലായി മൂന്ന് ഭീഷണിക്കത്തുകളാണ് വിപിന്‍ലാലിന്റെ വീട്ടിലെത്തിയത്. വിപിന്‍ലാലിന് ഭീഷണിക്കോള്‍ വന്ന ഫോണ്‍നമ്പര്‍ തിരുനല്‍വേലി സ്വദേശിയുടെ ഐ.ഡി പ്രൂഫ് ഉപയോഗിച്ച് എടുത്തതാണെന്നും പൊലീസ് കണ്ടെത്തിയിട്ടുണ്ട്.

കേസില്‍ ദിലീപിന് അനുകൂലമായി വ്യാജമൊഴി നല്‍കിയില്ലെങ്കില്‍ ഇല്ലാതാക്കുമെന്നായിരുന്നു നേരിട്ടും ഫോണിലൂടെയുമുള്ള ഭീഷണിയെന്നാണ് വിപിന്‍ലാലിന്റെ പരാതി. കഴിഞ്ഞ ജനുവരി 24ന് കാസര്‍കോടുള്ള ഒരു ജ്വല്ലറിയില്‍ എത്തി പ്രദീപ് വിപിന്‍ലാലിന്റെ ബന്ധുവിനെ കാണുന്ന സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചിരുന്നു. ക്വട്ടേഷന്‍ തുക ആവശ്യപ്പെട്ട് കേസിലെ മുഖ്യപ്രതി സുനില്‍ കുമാര്‍ ജയിലില്‍ നിന്ന് ദിലീപിനയച്ച കത്ത് എഴുതി കൊടുത്തത് സഹതടവുകാരനായ വിപിന്‍ലാലായിരുന്നു. ആദ്യം പ്രതി ചേര്‍ത്ത വിപിന്‍ ലാലിനെ പിന്നീട് മാപ്പുസാക്ഷിയാക്കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വിചാരണക്കോടതി മാറ്റണമെന്ന നടിയുടെ അപേക്ഷ തിങ്കളാഴ്ചയാണ് ഹൈക്കോടതി പരിഗണിക്കുന്നത്. കേസിലെ സാക്ഷികളില്‍ ഒരാളായ വിപിന്‍ലാലിനെ ഭീഷണിപ്പെടുത്തിയ കാര്യം വ്യക്തമാക്കി പ്രോസിക്യൂഷന്‍ ഹര്‍ജി നല്‍കിയേക്കും.

Related Stories

No stories found.
logo
The Cue
www.thecue.in