ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: ഹീര കണ്‍സ്ട്രക്ഷന്‍സ് എം.ഡി അബ്ദുല്‍ റഷീദ് അറസ്റ്റില്‍

ഫ്‌ളാറ്റ് തട്ടിപ്പ് കേസ്: ഹീര കണ്‍സ്ട്രക്ഷന്‍സ് എം.ഡി അബ്ദുല്‍ റഷീദ് അറസ്റ്റില്‍

ഫ്‌ളാറ്റ് തട്ടിപ്പ് കേസില്‍ ഹീര കണ്‍സ്ട്രക്ഷന്‍സ് എം.ഡി അബ്ദുല്‍ റഷീദ് (ഹീര ബാബൂ) അറസ്റ്റില്‍. വ്യാഴാഴ്ച രാത്രിയാണ് ഇയാളെ കവടിയാറിലെ വീട്ടില്‍ നിന്ന് അറസ്റ്റ് ചെയ്തത്. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബി.ജെ.പി സസ്ഥാന വൈസ് പ്രസിഡന്റ് വി.ടി.രമ ഉള്‍പ്പടെയുള്ളവരുടെ ഫ്‌ളാറ്റുകള്‍ ഇവര്‍ അറിയാതെ പണയം വെച്ചെന്ന പരാതിയിലാണ് അറസ്റ്റ്.

കവടിയാറിലെ എസ്.ബി.ഐ ശാഖയില്‍ 65 ലക്ഷം രൂപയ്ക്കായിരുന്നു ഫ്‌ളാറ്റുകള്‍ പണയം വെച്ചത്. വെള്ളിയാഴ്ച കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്ത ബാബുവിനെ വീണ്ടും മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വെള്ളയമ്പലം ആല്‍ത്തറ ജംക്ഷനു സമീപം ഹീര ബ്ലൂ ബെല്ലിലെ ഫ്‌ളാറ്റുകള്‍ ഉടമകള്‍ക്ക് കൈമാറിയത് കഴിഞ്ഞ വര്‍ഷമാണ്. ഇതിനിടെ ഫ്‌ളാറ്റുകള്‍ പണയംവച്ച് വിവിധ ധനകാര്യസ്ഥാപനങ്ങളില്‍ നിന്ന് വായ്പ എടുക്കുകയായിരുന്നു. വായ്പ തിരിച്ചടവ് മുടങ്ങി ഫ്‌ളാറ്റ് ഉടമകള്‍ക്ക് റവന്യു റിക്കവറി നോട്ടിസ് ലഭിച്ചതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടര്‍ന്ന് ഉടമകള്‍ മ്യൂസിയം പൊലീസില്‍ പരാതി നല്‍കി. അന്വേഷണത്തില്‍ ക്രമക്കേട് ബോധ്യപ്പെട്ടതോടെയാണ് അറസ്റ്റ്. ശാസ്തമംഗലത്തെ ഹീര സ്വിസ് ടൗണ്‍ ഫ്‌ളാറ്റുകളും ഇതേ രീതിയില്‍ പണയം വെച്ച് 20 കോടിയോളം രൂപ വായ്പയെടുത്തിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in