
തദ്ദേശതെരഞ്ഞടുപ്പിന്റെ പ്രഖ്യാപനത്തോടെ പോരാട്ടചൂടിലാണ് മുന്നണികള്‍. ഇതിനിടെ കൊല്ലം ജില്ലയിലെ പനച്ചിവിള ഏഴാം വാര്‍ഡില്‍ ദേവരാജന്റെ വീട് ശ്രദ്ധാകേന്ദ്രമാകുകയാണ്. സി.പി.എമ്മും ബി.ജെ.പിയും വാര്‍ഡിലെ സ്ഥാനാര്‍ത്ഥികളെ കണ്ടെത്തിയിരിക്കുന്നത് ഈ വീട്ടില്‍ നിന്നാണ്. അമ്മ ബി.ജെ.പിക്ക് വേണ്ടിയും, മകന്‍ സി.പി.എമ്മിനു വേണ്ടിയും മത്സരിക്കുന്നു.
സുധര്‍മാ രാജനും മകന്‍ ദിനുരാജുമാണ് തെരഞ്ഞെടുപ്പില്‍ ഏറ്റുമുട്ടുന്നത്. രണ്ട് പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികളാണെങ്കിലും വീടിനുള്ളില്‍ ഇവര്‍ അമ്മയും മകനും മാത്രമാണ്. മാത്രമല്ല വീട്ടിനകത്ത് രാഷ്ട്രീയം പാടില്ലെന്ന് ദേവരാജന്റെ ശാസനയുമുണ്ട്. അമ്മയോടല്ല അമ്മയുടെ രാഷ്ട്രീയത്തോോണ് മത്സരിക്കുന്നതെന്നാണ് ദിനുരാജ് പറയുന്നത്. മകനെതിരെ വിജയം ഉറപ്പാണെന്ന് സുധര്‍മയും പറയുന്നു.
തെരഞ്ഞെടുപ്പ് പ്രവര്‍ത്തനം ആരംഭിച്ചതോടെ തല്‍കാലത്തേക്ക് തൊട്ടടുത്ത കുടുംബവീട്ടിലേക്ക് മാറിയിരിക്കുകയാണ് ദിനുരാജും ഭാര്യയും. രണ്ട് പാര്‍ട്ടികളുടെയും കമ്മിറ്റിയൊക്കെ വീട്ടില്‍ നടത്തേണ്ടി വരും അതുകൊണ്ടാണ് താമസം മാറിയതെന്ന് ദിനുരാജ് പറയുന്നു.
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
കഴിഞ്ഞ തെരഞ്ഞെടുപ്പിലും വാര്‍ഡിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി സുധര്‍മയായിരുന്നു. ഇടതുമുന്നണി ജയിച്ച തെരഞ്ഞെടുപ്പില്‍ രണ്ടാം സ്ഥാനത്തായിരുന്നു ബി.ജെ.പി. മഹിളാമോര്‍ച്ച പുനലൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയംഗമാണ് സുധര്‍മ. ഹൈസ്‌കൂള്‍ വിദ്യാഭ്യാസ കാലം മുതല്‍ എസ്.എഫ്.ഐ പ്രവര്‍ത്തകനായ ദിനുരാജ്, ഡി.വൈ.എഫ്.ഐ ഇടമുളയ്ക്കല്‍ മേഖലാ ട്രഷററാണ്.