കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു, ചികില്‍സക്ക് അവധിയെന്ന് വിശദീകരണം; പകരം വിജയരാഘവന്‍

കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു, ചികില്‍സക്ക് അവധിയെന്ന് വിശദീകരണം; പകരം വിജയരാഘവന്‍

കോടിയേരി ബാലകൃഷ്ണന്‍ സി.പി.ഐഎം. സംസ്ഥാന സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. ചികില്‍സക്കായി അവധി വേണമെന്ന ആവശ്യം പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയറ്റ് അംഗീകരിച്ചു. എ.വിജയരാഘനാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല.

ബംഗളൂരു ലഹരി മരുന്ന് കടത്ത് കേസുമായി ബന്ധപ്പെട്ട കള്ളപ്പണ ഇടപാടില്‍ മകന്‍ ബിനീഷ് കോടിയേരി ജയിലിലായതിന് പിന്നാലെയാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറി പദത്തില്‍ നിന്ന് അവധിയില്‍ പോയിരിക്കുന്നത്.

എ.വിജയരാഘനാണ് സി.പി.ഐ.എം സംസ്ഥാന സെക്രട്ടറിയുടെ താല്‍ക്കാലിക ചുമതല. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നില്‍ നില്‍ക്കെ സിപിഐഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് കോടിയേരി ബാലകൃഷ്ണന്‍ മാറിനില്‍ക്കുന്നത് പ്രതിപക്ഷവും ബിജെപിയും പ്രചരണായുധമാക്കിയേക്കും.

ബിനീഷ് കോടിയേരിക്കെതിരായ കേസ് അദ്ദേഹം വ്യക്തിപരമായി കൈകാര്യം ചെയ്യേണ്ടതാണെന്നും പാര്‍ട്ടി സെക്രട്ടറിയും കോടിയേരിയും മറുപടി പറയേണ്ടതല്ലെന്നും സിപിഐഎം സെക്രട്ടറിയേറ്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

തുടര്‍ചികില്‍സയുള്ളതിനാല്‍ അവധി വേണമെന്ന ആവശ്യമാണ് കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാന സെക്രട്ടറിയേറ്റിന് മുന്നില്‍ വച്ചത്. അവധി എത്രനാളത്തേക്ക് എന്ന് വ്യക്തമാക്കിയിട്ടില്ല.

കോടിയേരി ബാലകൃഷ്ണന്‍ പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടതില്ലെന്ന് സിപിഐഎം കേന്ദ്രനേതൃത്വവും വ്യക്തമാക്കിയിരുന്നു. നേരത്തെയും ചികില്‍സയുടെ ആവശ്യത്തിന് വിദേശത്ത് പോകേണ്ടി വന്നതിനാല്‍ കോടിയേരി ബാലകൃഷ്ണന്‍ അവധിയെടുത്തിരുന്നു. ആ ഘട്ടത്തില്‍ സ്ഥാനമൊഴിഞ്ഞിരുന്നില്ല.

Summary

Kodiyeri balakrishnan quits as CPM party Secretary

Related Stories

The Cue
www.thecue.in