അന്വേഷണം ശിവശങ്കറിന്റെ 'ടീം' അഗങ്ങളിലേക്ക്; സര്‍ക്കാര്‍ പദ്ധതികളുടെ പേരില്‍ നടന്ന കമ്മീഷന്‍ ഇടപാടുകളുമായി ബന്ധമെന്ന് ഇ.ഡി

അന്വേഷണം ശിവശങ്കറിന്റെ 'ടീം' അഗങ്ങളിലേക്ക്; സര്‍ക്കാര്‍ പദ്ധതികളുടെ പേരില്‍ നടന്ന കമ്മീഷന്‍ ഇടപാടുകളുമായി ബന്ധമെന്ന് ഇ.ഡി

ശിവശങ്കറിന് ഒപ്പം പ്രവര്‍ത്തിച്ച മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉദ്യോഗസ്ഥരെ കുറിച്ച് ഇ.ഡി. അന്വേഷിക്കുന്നു. പല സര്‍ക്കാര്‍ പദ്ധതികളിലും പലപേരിലും പല കമ്പനികളുമായും എത്തിയവര്‍ക്ക് പിന്നില്‍ കമ്മീഷന്‍ ഇടപാടുകള്‍ ഉണ്ട്. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്റെ 'ടിം' ആണെന്ന് ഇ.ഡി പറയുന്നു. ഇവരെ സംബന്ധിച്ച വിവരങ്ങളാണ് ഇ.ഡി ശേഖരിക്കുന്നത്.

ഏതൊക്കെ ഉദ്യോഗസ്ഥരെ കുറിച്ചാണ് അന്വേഷണിക്കുന്നതെന്ന് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലും ഇ.ഡി വ്യക്തമാക്കിയിട്ടില്ല. വിവിധ വകുപ്പുകളിലെ പല കരാറുകളിലും കമ്മീഷന്‍ ഇടപാട് നടന്നിട്ടുണ്ടെന്ന സംശയം അന്വേഷണ ഏജന്‍സികള്‍ക്കുണ്ട്. ഇതിന് പിന്നിലെ സി.എം.ഓഫീസ് ടീമിന്റെ പങ്കിനെ കുറിച്ചാണ് അന്വേഷിക്കുന്നത്.

അതേസമയം റിമാന്‍ഡിലായ ശിവശങ്കറിനെ ഫസ്റ്റ് ലൈന്‍ കൊവിഡ് സെന്ററിലേക്ക് മാറ്റി. ജയില്‍ ചട്ടം അനുസരിച്ചാണ് തീരുമാനം. നിരീക്ഷണത്തിന് ശേഷം കൊവിഡ് നെഗറ്റീവായാല്‍ കാക്കനാട് ജയിലിലേക്ക് മാറ്റും. പകല്‍ മുഴുവന്‍ നീണ്ടുനിന്ന് വാദങ്ങള്‍ക്കൊടുവിലായിരുന്നു ശിവശങ്കറിനെ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തത്.

Related Stories

No stories found.
The Cue
www.thecue.in