നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തല്‍ : ഗണേഷിന്റെ സെക്രട്ടറിക്കെതിരെ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്

നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ ഭീഷണിപ്പെടുത്തല്‍ : ഗണേഷിന്റെ സെക്രട്ടറിക്കെതിരെ കോടതിയില്‍ പൊലീസ് റിപ്പോര്‍ട്ട്

നടി ആക്രമിക്കപ്പെട്ട കേസിലെ മാപ്പുസാക്ഷിയെ മൊഴിമാറ്റാന്‍ ഭീഷണിപ്പെടുത്തിയതില്‍ കെ.ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ഓഫീസ് സെക്രട്ടറി പ്രദീപ് കുമാറിനെതിരെ ബേക്കല്‍ പൊലീസ് കോടതിക്ക് റിപ്പോര്‍ട്ട് നല്‍കി. പ്രദീപ് കുമാറിന്റെ പങ്കാളിത്തം വ്യക്തമാക്കി ഹോസ്ദുര്‍ഗ് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയിലാണ് റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നേരത്തെ ഇയാള്‍ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു. നടി ആക്രമിക്കപ്പെട്ട കേസിലെ പ്രധാന പ്രോസിക്യൂഷന്‍ സാക്ഷിയും ബേക്കല്‍ സ്വദേശിയുമായ വ്യക്തിയെയാണ് മൊഴിമാറ്റാന്‍ പ്രദീപ് കുമാര്‍ ഭീഷണിപ്പെടുത്തിയത്. 2020 ജനുവരി 24,28 തിയ്യതികളില്‍ ഫോണില്‍ വിളിച്ച് സമ്മര്‍ദ്ദം ചെലുത്തി. 24,25 തിയ്യതികളില്‍ ഭീഷണി സന്ദേശവും അയച്ചു.

എന്നിട്ടും മൊഴിമാറ്റത്തിന് സന്നദ്ധമാകാത്തതിനെ തുടര്‍ന്ന് ബേക്കലിലെത്തി ബന്ധുക്കളെ കണ്ട് സമ്മര്‍ദ്ദം ചെലുത്തുകയായിരുന്നു. ജനുവരി 23 നാണ് പ്രദീപ് കുമാര്‍ ബേക്കലിലെത്തിയത്. തൃക്കണ്ണാടുള്ള ബന്ധുവീട്ടിലെത്തിയെങ്കിലും യുവാവിനെ കാണാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് അമ്മാവന്‍ ജോലി ചെയ്യുന്ന കാഞ്ഞങ്ങാട്ടെ ജ്വല്ലറിയിലെത്തി. ഇവിടെ നിന്നും അമ്മയെ വിളിച്ച് വക്കീല്‍ ഗുമസ്തനാണെന്നും മൊഴിമാറ്റിക്കാന്‍ സമ്മര്‍ദ്ദം ചെലുത്തുകയും ചെയ്തു. പിന്നീട് കത്തുകളിലൂടെയും ഭീഷണി തുടര്‍ന്നു. സമ്മര്‍ദ്ദം കടുത്തതോടെ സെപ്റ്റംബര്‍ 26 ന് മാപ്പുസാക്ഷി ബേക്കല്‍ പൊലീസിന് പരാതി നല്‍കി.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളും ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയല്‍ രേഖകളും പരിശോധിച്ചാണ് പ്രദീപാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമായത്. ഗണേഷ് കുമാറിന്റെ ഓഫീസ് സെക്രട്ടറിയുടെ സാന്നിധ്യം വ്യക്തമായതോടെ പിന്നില്‍ വന്‍ ഗൂഢാലോചനയാണ് നടന്നതെന്ന സംശയം ബലപ്പെടുകയാണ്. സംഭവത്തില്‍ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യവും ശക്തമായി. ദൃശ്യങ്ങളിലെ ആളെ തിരിച്ചറിഞ്ഞതിന തുടര്‍ന്നാണ് ഇത് സംബന്ധിച്ച് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയതെന്ന് ബേക്കല്‍ പൊലീസ് വ്യക്തമാക്കുന്നു. നടി ആക്രമിക്കപ്പെട്ട കേസില്‍ തുടക്കം മുതല്‍ കെ.ബി ഗണേഷ് കുമാര്‍ ദിലീപിനൊപ്പമായിരുന്നു. ദിലീപിനെ ജയിലില്‍ സന്ദര്‍ശിക്കുകയും ഡബ്ല്യുസിസിക്കും അതിലെ അംഗങ്ങള്‍ക്കുമെതിരെ ഗണേഷ് വിമര്‍ശനങ്ങള്‍ അഴിച്ചുവിടുകയും ചെയ്തിരുന്നു.

Related Stories

The Cue
www.thecue.in