'ഞങ്ങള്‍ ഒരു കുടുംബം', വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ ശോഭ സുരേന്ദ്രന്‍ നയിക്കുമെന്ന് കെ.സുരേന്ദ്രന്‍

'ഞങ്ങള്‍ ഒരു കുടുംബം', വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ ശോഭ സുരേന്ദ്രന്‍ നയിക്കുമെന്ന് കെ.സുരേന്ദ്രന്‍

വരാന്‍ പോകുന്ന തദ്ദേശതെരഞ്ഞെടുപ്പിലും നിയമസഭാ തെരഞ്ഞെടുപ്പിലും ബി.ജെ.പിയെ ശോഭ സുരേന്ദ്രന്‍ നയിക്കുമെന്ന് സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. ശോഭ പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ്, പാര്‍ട്ടിയില്‍ വിഭാഗിയതയുണ്ടെന്നുള്ളത് മാധ്യമസൃഷ്ടിയാണെന്നും സുരേന്ദ്രന്‍ മീഡിയ വണ്ണിനോട് പറഞ്ഞു.

'ശോഭ സുരേന്ദ്രന്‍ ബി.ജെ.പിയിലെ ഏറ്റവും കരുത്തയായ വനിതാനേതാവാണ്. അവര്‍ എങ്ങോട്ടും പോകുന്നില്ല. ഞങ്ങള്‍ ഒരു കുടുംബമാണ്. ആ കുടുംബത്തില്‍ ആളുകള്‍ക്ക് ചോദ്യങ്ങളും ഉത്തരങ്ങളും ഉണ്ടാകും. പക്ഷെ മാധ്യമങ്ങള്‍ പറയുന്നത് പോലെ സ്ഥാനമാനങ്ങള്‍ക്ക് വേണ്ടിയുള്ള തര്‍ക്കമല്ല. അങ്ങനെ ഒരു സംഭവമേയില്ല. ശോഭ സുരേന്ദ്രന്‍ വരുന്ന തെരഞ്ഞെടുപ്പുകളില്‍ ബി.ജെ.പിയെ മുന്നില്‍ നിന്ന് നയിക്കും. നിരാശരാവുക മാധ്യമങ്ങളും എതിരാളികളുമായിരിക്കും', സുരേന്ദ്രന്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

യു.ഡി.എഫിന്റെ വിശ്വാസ്യത പൂര്‍ണമായും തകര്‍ന്നിരിക്കുകയാണെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. 'അഡ്ജസ്റ്റ്‌മെന്റ് രാഷ്ട്രീയമാണ് അവരുടേത്. രമേശ് ചെന്നിത്തലയ്ക്കുള്ള വിശ്വാസ്യതയേക്കാള്‍ ആയിരം മടങ്ങാണ് ജനങ്ങള്‍ക്കിടയില്‍ ബി.ജെ.പിക്കുള്ള വിശ്വാസ്യത. അതിന് കാരണം ഞങ്ങള്‍ എടുക്കുന്ന ഉറച്ച നിലപാടുകളാണ്. രമേശ് ചെന്നിത്തല പകല്‍ ഒന്ന് പറയും, വൈകിട്ട് അഡ്ജസ്റ്റ് ചെയ്യും', കെ.സുരേന്ദ്രന്‍ ആരോപിച്ചു.

K.Surendran Response On Sobha Surendran Issue

Related Stories

The Cue
www.thecue.in