ഉലക്കയും ഓലപ്പാമ്പും കാട്ടി പേടിപ്പിക്കണ്ട ; പ്രതികളുടെ മൊഴി വാര്‍ത്തയാകുന്നത് ഗുരുതര വീഴ്ചയെന്ന് എ.കെ ബാലന്‍

ഉലക്കയും ഓലപ്പാമ്പും കാട്ടി പേടിപ്പിക്കണ്ട ; പ്രതികളുടെ മൊഴി വാര്‍ത്തയാകുന്നത് ഗുരുതര വീഴ്ചയെന്ന് എ.കെ ബാലന്‍

അന്വേഷണ ഏജന്‍സികളില്‍ ബിജെപിയും കോണ്‍ഗ്രസും സ്വാധീനം ചെലുത്തുന്നത് ഏതുതരത്തിലാണ് എന്നതിന്റെ തെളിവാണ് പ്രതികളുടെ മൊഴികള്‍ പുറത്തുവരുന്നതെന്ന് മന്ത്രി എ.കെ ബാലന്‍. പ്രതികളുടെ മൊഴികള്‍ വാര്‍ത്തയായി വരുന്നത് ഗുരുതര വീഴ്ചയാണ്. മൊഴികള്‍ എങ്ങനെയാണ് പുറത്തുവരുന്നത്.

അന്വേഷണ ഏജന്‍സികള്‍ ഇക്കാര്യം ഗൗരവമായി കാണേണ്ടതുണ്ട്. ഇത്തരത്തില്‍ മൊഴികള്‍ പുറത്തുവരുന്നത് സുപ്രീം കോടതി വിധിക്ക് എതിരാണെന്നും അദ്ദേഹം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഉലക്ക കാണിച്ച് ഞങ്ങളെ പേടിപ്പിക്കണ്ട, തോക്ക് കാണിച്ചാല്‍ ഭയക്കാത്ത പാര്‍ട്ടിയും അതിന്റെ നേതാവും കേരളം ഭരിക്കുമ്പോള്‍ ബിജെപിയുടെയും കോണ്‍ഗ്രസ്സിന്റെയും ഓലപ്പാമ്പ് കണ്ട് പേടിക്കുന്നവരല്ല കേരളത്തിലെ ഇടതുപക്ഷവും കമ്മ്യൂണിസ്റ്റുകാരും. കള്ള പ്രചരണങ്ങള്‍ ഇടതുപക്ഷം ജനങ്ങള്‍ക്ക് മുന്‍പാകെ തുറന്ന് കാട്ടുമെന്നും ബാലന്‍ പറഞ്ഞു.

Dont Try to Frighten the Govt by showing the Testimony of Accused in Gold Smuggling Case, Says AK Balan

No stories found.
The Cue
www.thecue.in