ബിഹാറില്‍ കരുത്ത് കാട്ടി ഇടതുപാര്‍ട്ടികള്‍; മത്സരിച്ച 29 സീറ്റുകളില്‍ 16 സീറ്റുകളും നേടി

ബിഹാറില്‍ കരുത്ത് കാട്ടി ഇടതുപാര്‍ട്ടികള്‍; മത്സരിച്ച 29 സീറ്റുകളില്‍ 16 സീറ്റുകളും നേടി

ബിഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ കരുത്ത് തെളിയിച്ച് ഇടതുപാര്‍ട്ടികള്‍. സി.പി.ഐ.എം.എല്‍ 12 സീറ്റുകള്‍ നേടിയപ്പോള്‍, സി.പി.ഐയും, സി.പി.എമ്മും രണ്ട് വീതം സീറ്റുകളില്‍ വിജയിച്ചു. മത്സരിച്ച 29 സീറ്റില്‍ 16 സീറ്റുകളിലും ഇടതുപാര്‍ട്ടികള്‍ വിജയിക്കുകയായിരുന്നു. 2015ലെ ദയനീയ പ്രകടനത്തില്‍ നിന്നാണ് ഇടതുപാര്‍ട്ടികളുടെ ഈ തിരിച്ചുവരവ്.

ബിഹാറിലെ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ സി.പി.ഐക്കും സിപിഎമ്മിനും അക്കൗണ്ട് തുറക്കാനായിരുന്നില്ല, സി.പി.ഐ.എം.എല്‍ മൂന്ന് സീറ്റുകളില്‍ മാത്രമായിരുന്നു വിജയിച്ചത്. 2010ല്‍ സി.പി.ഐ ഒരു സീറ്റ് നേടിയതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റം കാഴ്ചവെക്കാന്‍ സാധിച്ചിരുന്നുമില്ല.

ഇടതുകക്ഷികളെ എഴുതിതള്ളുന്നത് തെറ്റെന്ന് തെളിയിച്ച തെരഞ്ഞെടുപ്പായിരുന്നു ബിഹാറിലേത് എന്നായിരുന്നു സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞത്. കൂടുതല്‍ സീറ്റുകള്‍ നല്‍കിയിരുന്നുവെങ്കില്‍ കൂടുതലിടത്ത് വിജയം ഉറപ്പാക്കാന്‍ സാധിക്കുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

29 സീറ്റുകളില്‍ 19 സീറ്റുകളില്‍ സി.പി.ഐ.എം.എല്‍ മത്സരിച്ചപ്പോള്‍, സി.പി.ഐ ആറ് സീറ്റിലും, സി.പി.എം നാല് സീറ്റുകളിലുമാണ് മത്സരിച്ചത്. യുവാക്കളെ പാര്‍ട്ടിയിലേക്ക് ആകര്‍ഷിക്കാന്‍ കഴിഞ്ഞതും, കനയ്യകുമാറിനെ പോലുള്ള നേതാക്കളും നേതൃത്വവും ഇടതുപാര്‍ട്ടികള്‍ക്ക് ഇത്തവണ ഗുണം ചെയ്തുവെന്നാണ് വിലയിരുത്തല്‍.

ബിഹാറില്‍ കരുത്ത് കാട്ടി ഇടതുപാര്‍ട്ടികള്‍; മത്സരിച്ച 29 സീറ്റുകളില്‍ 16 സീറ്റുകളും നേടി
ബിഹാറില്‍ എന്‍.ഡി.എക്ക് ഭരണത്തുടര്‍ച്ച; സ്വന്തമാക്കിയത് 125 സീറ്റുകള്‍, ആര്‍.ജെ.ഡി ഏറ്റവും വലിയ ഒറ്റകക്ഷി

Related Stories

The Cue
www.thecue.in