സൈബര്‍ ആക്രമണവും ബഹിഷ്‌കരണാഹ്വാനവും; ദീപാവലി പരസ്യവും പിന്‍വലിച്ച് തനിഷ്‌ക്

സൈബര്‍ ആക്രമണവും ബഹിഷ്‌കരണാഹ്വാനവും; ദീപാവലി പരസ്യവും പിന്‍വലിച്ച് തനിഷ്‌ക്

സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് തനിഷ്‌ക് ജ്വല്ലറി ദീപാവലിയോട് അനുബന്ധിച്ച് പുറത്തിറക്കിയ പരസ്യവും പിന്‍വലിച്ചു. സുരക്ഷയുടെ ഭാഗമായി ദീപാവലി ആഘോഷങ്ങളില്‍ പടക്കം പൊട്ടിക്കുന്നതില്‍ നിന്ന് വിട്ടു നില്‍ക്കാന്‍ ജനങ്ങളോട് ആഹ്വാനം ചെയ്യുന്നതായിരുന്നു പരസ്യ ചിത്രത്തിന്റെ കണ്ടന്റ്.

പരസ്യം പുറത്ത് വന്നതിന് പിന്നാലെ ബഹിഷ്‌കരണാഹ്വാനവുമായായിരുന്നു ഒരു വിഭാഗം രംഗത്തെത്തിയത്. പരസ്യത്തില്‍ അഭിനയിച്ച നീന ഗുപ്ത, സയനി ഗുപ്ത, അലയ എഫ്, നിംറത് കൗര്‍ എന്നിവര്‍ക്കെതിരെയും സൈബര്‍ ആക്രമണമുണ്ടായിരുന്നു. BoycottTanishq എന്ന ഹാഷ് ടാഗ് സോഷ്യല്‍ മീഡിയയില്‍ ട്രന്റിങ് ആവുകയും ചെയ്തു.

ഹിന്ദു സംസ്‌കാരത്തെ ഇല്ലാതാക്കാനാണ് പരസ്യത്തിലൂടെ ശ്രമിക്കുന്നതെന്നായിരുന്നു ആരോപണം. ഹിന്ദുക്കള്‍ എങ്ങനെ ദീപാവലി ആഘോഷിക്കണമെന്ന് പഠിപ്പിക്കാന്‍ തനിഷ്‌ക് ആരാണെന്നായിരുന്നു ബിജെപി നേതാവ് ഗൈരവ് ഗോയല്‍ ട്വീറ്റ് ചെയ്തത്. തനിഷ്‌ക് ബഹിഷ്‌കരിക്കണമെന്ന ആഹ്വാനവും ട്വീറ്റിലുണ്ടായാരുന്നു. ബിജെപി ദേശീയ ജനറല്‍ സെക്രട്ടറി സി.ടി.രവിയും പരസ്യത്തിനെതിരെ രംഗത്തെത്തിയിരുന്നു.

സൈബര്‍ ആക്രമണങ്ങള്‍ അതിരുകടന്നതോടെ തനിഷ്‌ക് പരസ്യം പിന്‍വലിക്കുകയായിരുന്നു. ആക്രമണങ്ങള്‍ക്കെതിരെ പരസ്യത്തില്‍ അഭിനയിച്ച സയനി ഗുപ്ത രംഗത്തെത്തി. വായു മലിനീകരണമെന്ന ആഗോള പ്രശ്നം എങ്ങനെയാണ് മതത്തിന്റെ പേരില്‍ രാഷ്ട്രീയ വല്‍ക്കരിക്കപ്പെടുന്നതെന്ന് താന്‍ നേരില്‍ കാണുകയാണെന്നും ഇത് അവിശ്വസനീയമാണെന്നും സയനി ട്വീറ്റ് ചെയ്തു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

നേരത്തെ ഏകത്വം കാമ്പെയിനിന്റെ ഭാഗമായി തനിഷ്‌ക് പുറത്തിറക്കിയ പരസ്യവും സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് പിന്‍വലിച്ചിരുന്നു. മതസൗഹാര്‍ദം പ്രമേയമാക്കി ചിത്രീകരിച്ച പരസ്യചിത്രം ലവ് ജിഹാദിനെ പ്രോത്സാഹിപ്പിക്കുന്നുവെന്നായിരുന്നു ആരോപണം.

സൈബര്‍ ആക്രമണവും ബഹിഷ്‌കരണാഹ്വാനവും; ദീപാവലി പരസ്യവും പിന്‍വലിച്ച് തനിഷ്‌ക്
'നമ്മള്‍ എപ്പോഴും മതേതരരായിരിക്കും'; ചിലര്‍ പ്രചരിപ്പിച്ച വിദ്വേഷവും വിഷവും ഞെട്ടിപ്പിക്കുന്നതായിരുന്നുവെന്ന് തനിഷ്‌ക് പരസ്യ സംവിധായിക

Tanishq withdraws ad after calls for boycott on Twitter

Related Stories

No stories found.
logo
The Cue
www.thecue.in