നദിയില്‍ പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ട്; യുവാവും യുവതിയും മുങ്ങിമരിച്ചു

നദിയില്‍ പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ട്; യുവാവും യുവതിയും മുങ്ങിമരിച്ചു
Published on

പ്രീ-വെഡ്ഡിങ് ഫോട്ടോഷൂട്ടിനിടെ യുവാവും യുവതിയും നദിയില്‍ മുങ്ങിമരിച്ചു. മൈസൂരുവിലായിരുന്നു സംഭവം. തലക്കാടില്‍ കാവേരി നദിയില്‍ ചെറുവള്ളം മറിഞ്ഞുണ്ടായ അപകടത്തില്‍ ചന്ദ്രു (28), ശശികല (20) എന്നിവരാണ് മരിച്ചത്. നവംബര്‍ 22നായിരുന്നു ഇവരുടെ വിവാഹം തീരുമാനിച്ചിരുന്നത്.

മൈസൂരുവില്‍ നിന്ന് ചില ബന്ധുക്കള്‍ക്കൊപ്പമാണ് ഇവര്‍ തലക്കാട് എത്തിയത്. സമീപത്തെ ഒരു റിസോര്‍ട്ടിലെത്തി സംഘം ബോട്ട് ആവശ്യപ്പെട്ടിരുന്നുവെന്നും, എന്നാല്‍ റിസോര്‍ട്ടിലെ അതിഥികള്‍ക്ക് മാത്രമാണ് യാത്രക്കായി ബോട്ട് നല്‍കുകയെന്ന് റിസോര്‍ട്ട് അധികൃതര്‍ അറിയിക്കുകയായിരുന്നുവെന്നും ദ ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നു. തുടര്‍ന്നാണ് സമീപത്തുണ്ടായിരുന്നു ചെറുവള്ളത്തില്‍ നദി കടക്കാന്‍ സംഘം തീരുമാനിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വള്ളത്തില്‍ കയറിയ ദമ്പതികള്‍ ഫോട്ടോയ്ക്കായി പോസ് ചെയ്യുന്നതിനിടെയായിരുന്നു അപകടം. ഇരുവര്‍ക്കും നീന്തല്‍ വശമുണ്ടായിരുന്നില്ല. ഫയര്‍ ഫോഴ്‌സ് നടത്തിയ തെരച്ചിലില്‍ തിങ്കളാഴ്ചയാണ് ഇവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. അപകടമുണ്ടാകാന്‍ സാധ്യതയുള്ള ഇത്തരം ചെറുവള്ളങ്ങളില്‍ യാത്ര ചെയ്യരുതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നതാണെന്ന് പൊലീസ് പറയുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in