ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; കെ.പി.യോഹന്നാന് കുരുക്ക് മുറുകുന്നു, അനധികൃതമായി സമ്പാദിച്ച സ്വത്ത് വിവരങ്ങള്‍ ഇ.ഡിക്ക്

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡ്; കെ.പി.യോഹന്നാന് കുരുക്ക് മുറുകുന്നു, അനധികൃതമായി സമ്പാദിച്ച സ്വത്ത് വിവരങ്ങള്‍ ഇ.ഡിക്ക്

ബിലീവേഴ്‌സ് ചര്‍ച്ചിന് കീഴിലുള്ള സ്ഥാപനങ്ങളില്‍ ആദായനികുതി വകുപ്പ് നടത്തിയ റെയ്ഡിന്റെ പശ്ചാത്തലത്തില്‍ കെ.പി.യോഹന്നാനെ വിളിച്ചു വരുത്താന്‍ അന്വേഷണസംഘം. ഹാജരാകണമെന്ന് കാണിച്ച് നോട്ടീസ് അയക്കാനും തീരുമാനമായിട്ടുണ്ട്.

തിരുവല്ലയിലുള്ള ബിലീവേഴ്‌സ് ചര്‍ച്ച് ആസ്ഥാനത്തും രാജ്യത്തുടനീളം സഭയുടെ കീഴിലുള്ള സ്ഥാപനങ്ങളിലും ആദായ നികുതി വകുപ്പ് നടത്തിയ റെയ്ഡ് തിങ്കളാഴ്ച വൈകിട്ടോടെയാണ് അവസാനിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനുള്ളില്‍ 6000 കോടി രൂപ വിദേശത്ത് നിന്ന് ലഭിച്ചുവെന്നും, കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി ലഭിച്ച ഈ തുക ഉപയോഗിച്ച് അനധികൃതമായി സ്വത്തുക്കള്‍ വാങ്ങിക്കൂട്ടിയെന്നും റെയ്ഡില്‍ കണ്ടെത്തിയിരുന്നു.

നിരോധിച്ച നോട്ടുകള്‍ ഉള്‍പ്പടെ കണക്കില്‍ പെടാത്ത 14 കോടി രൂപയും റെയ്ഡില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിലാണ് മാസങ്ങളായി വിദേശത്ത് കഴിയുന്ന കെ.പി.യോഹന്നാനെ വിളിച്ചുവരുത്താന്‍ ആദായനികുതി വകുപ്പ് തീരുമാനിച്ചത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ബിലിവേഴ്‌സ് ചര്‍ച്ചിന് വിദേശത്ത് നിന്ന് ലഭിച്ച കോടികള്‍ ഉപയോഗിച്ച് വാങ്ങിയ അനധികൃത സ്വത്തുക്കളുടെ വിവരങ്ങള്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് കൈമാറുമെന്ന് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നു. കണക്കെടുപ്പ് പൂര്‍ത്തിയായ ശേഷമാകും വിവരങ്ങള്‍ ഇ.ഡിക്ക് കൈമാറുക.

Related Stories

No stories found.
logo
The Cue
www.thecue.in