ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡിനിടെ ഐ ഫോണ്‍ തട്ടിപ്പറിച്ചോടി നിലത്ത് എറിഞ്ഞുടച്ച് വൈദികന്‍,പെന്‍ഡ്രൈവ് നശിപ്പിക്കാനും ശ്രമം

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡിനിടെ ഐ ഫോണ്‍ തട്ടിപ്പറിച്ചോടി നിലത്ത് എറിഞ്ഞുടച്ച് വൈദികന്‍,പെന്‍ഡ്രൈവ് നശിപ്പിക്കാനും ശ്രമം

ബിലീവേഴ്‌സ് ചര്‍ച്ചില്‍ ആദായ നികുതി വിഭാഗം നടത്തിയ റെയ്ഡിനിടെ നാടകീയ സംഭവങ്ങള്‍. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്ത ഐഫോണ്‍ വൈദികന്‍ തട്ടിപ്പറിച്ചോടി നിലത്ത് എറിഞ്ഞുടച്ചെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. റെയ്ഡിന്റെ ആദ്യ ദിവസമാണ് സംഭവം. സഭയുടെ വക്താവും മെഡിക്കല്‍ കോളജിന്റെ മാനേജരുമായ ഫാദര്‍ സിജോ പണ്ടപ്പള്ളിലിന്റെ ഐ ഫോണ്‍ ആദായ നികുതി ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി എടുത്തു. ഉദ്യോഗസ്ഥര്‍ ഇത് നോക്കുന്നതിനിടെ ഫാദര്‍ സിജോ ഫോണ്‍ തട്ടിപ്പറിച്ച് ബാത്‌റൂമിലേക്ക് ഓടി.

ബിലീവേഴ്‌സ് ചര്‍ച്ച് റെയ്ഡിനിടെ ഐ ഫോണ്‍ തട്ടിപ്പറിച്ചോടി നിലത്ത് എറിഞ്ഞുടച്ച് വൈദികന്‍,പെന്‍ഡ്രൈവ് നശിപ്പിക്കാനും ശ്രമം
ഇതുവരെ കണ്ടെത്തിയത് 13 കോടിയുടെ കള്ളപ്പണം; രണ്ട് കോടിയുടെ നിരോധിച്ച നോട്ടും, ബിലിവേഴ്‌സ് ചര്‍ച്ച് സ്ഥാപനങ്ങളിലെ റെയ്ഡ് തുടരും

തുടര്‍ന്ന് ഫോണ്‍ നിലത്ത് എറിഞ്ഞുടച്ച് നശിപ്പിക്കാന്‍ ശ്രമം നടത്തി.ശേഷം ഫോണ്‍ ഫ്‌ളഷ് ചെയ്ത് കളയാന്‍ നീക്കം നടത്തിയെങ്കിലും ഉദ്യോഗസ്ഥര്‍ വൈദികനെ പിടിച്ചുമാറ്റി ഫോണ്‍ വീണ്ടെടുത്തു. ഇതിലെ വിവരങ്ങള്‍ ആദായ നികുതി വകുപ്പ് ശേഖരിച്ചിട്ടുണ്ട്. കണ്ടെടുത്ത പെന്‍ഡ്രൈവ് നശിപ്പിക്കാനും ജീവനക്കാരില്‍ നിന്ന് ശ്രമമുണ്ടായതായി മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതും ഉദ്യോഗസ്ഥര്‍ ഇടപെട്ട് തടഞ്ഞു. കഴിഞ്ഞ മൂന്ന് ദിവസമായി ഇവിടെ റെയ്ഡ് നടന്നുവരികയായിരുന്നു. അഞ്ച് വര്‍ഷത്തിനിടെ ആറായിരം കോടി രൂപയാണ് ബിലീവേഴ്‌സ് ചര്‍ച്ചിന് ലഭിച്ചതെന്ന് കണ്ടെത്തിയിട്ടുണ്ട്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

ഈ പണത്തില്‍ നിന്ന് ഒരു ഭാഗം റിയല്‍ എസ്റ്റേറ്റ് - നിര്‍മ്മാണ മേഖലകളിലേക്ക് വകമാറ്റിയെന്നും വ്യക്തമായിട്ടുണ്ട്. പരിശോധനയില്‍ പതിനാലര കോടിയോളം രൂപ പിടിച്ചെടുത്തു. നിരോധിത നോട്ടുകളടക്കമാണിത്. ബിലീവേഴ്‌സ് ആശുപത്രി ജീവനക്കാരന്റെ കാറില്‍ നിന്നാണ്‌ ഏഴുകോടിരൂപയോളം കണ്ടെടുത്തത്. ശേഷിക്കുന്നവ ഡല്‍ഹിയുള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ നിന്നാണ് പിടിച്ചെടുത്തത്. വിദേശ ഫണ്ട് സ്വീകരിക്കുന്നതിലെ ക്രമക്കേടുകളുടെ പേരില്‍ ബിലീവേഴ്‌സിന്റെ എഫ്‌സിആര്‍എ രജിസ്‌ട്രേഷന്‍ റദ്ദാക്കപ്പെട്ടിരുന്നു. 2016 ലാണ് കേന്ദ്രസര്‍ക്കാര്‍ ഇത് റദ്ദാക്കിയത്. തുടര്‍ന്ന് ട്രസ്റ്റുകള്‍ രൂപീകരിച്ച് രജിസ്‌ട്രേഷന്‍ നേടാന്‍ ശ്രമവും നടത്തി. അതിനിടെ അമേരിക്കന്‍ ഭരണകൂടം ബിലീവേഴ്‌സ് ചര്‍ച്ചിന് 200 കോടി രൂപ പിഴയിട്ടതായും ആദായനികുതി വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു.

Believers Church Priest Tried to Destroy I Phone During ED Raid.

Related Stories

No stories found.
logo
The Cue
www.thecue.in