ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങിയ ഇ.ഡിയുടെ വാഹനം തടഞ്ഞ് സംസ്ഥാനപൊലീസ്; വിശദാംശങ്ങള്‍ തേടാനെന്ന് എസ്.പി

ബിനീഷിന്റെ വീട്ടില്‍ നിന്ന് മടങ്ങിയ ഇ.ഡിയുടെ വാഹനം തടഞ്ഞ് സംസ്ഥാനപൊലീസ്; വിശദാംശങ്ങള്‍ തേടാനെന്ന് എസ്.പി

ബിനീഷ് കോടിയേരിയുടെ വീട്ടില്‍ നിന്ന് മടങ്ങിയ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ വാഹനം തടഞ്ഞ് സംസ്ഥാന പൊലീസ്. പരാതിയില്‍ ഇ.ഡിയോട് വിശദാംശങ്ങള്‍ തേടിയെന്ന് എസ്.പി അറിയിച്ചു. തുടര്‍ന്ന് വാഹനങ്ങള്‍ കടന്ന് പോകാന്‍ അനുവദിക്കുകയായിരുന്നു. മുതിര്‍ന്ന ഇ.ഡി ഉദ്യോഗസ്ഥനെ ഉള്‍പ്പടെ പൊലീസ് തടഞ്ഞത് നാടകിയ സംഭവങ്ങള്‍ക്ക് വഴിവെച്ചിരുന്നു.

26 മണിക്കൂറോളം നീണ്ട റെയ്ഡിനിടെ ബിനീഷ് കോടിയേരിയുടെ ഭാര്യയെയും മക്കളെയും ഉള്‍പ്പടെ ഇ.ഡി തടഞ്ഞുവെച്ചുവെന്നാരോപിച്ച് ബന്ധുക്കള്‍ പൂജപ്പുര പൊലീസില്‍ പരാതി നല്‍കിയിരുന്നു. പിന്നാലെയാണ് പൊലീസ് ഇ.ഡിയുടെ വാഹനം തടഞ്ഞതും, വിശദാംശങ്ങള്‍ തേടിയതും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

പരാതിയെ തുടര്‍ന്ന് ബാലാവകാശകമ്മീഷന്‍ അംഗങ്ങളും രാവിലെ ബിനീഷ് കോടിയേരിയുടെ തിരുവനന്തപുരം മരുതംകുഴിയിലെ വീട് സന്ദര്‍ശിച്ചിരുന്നു. കുട്ടിയുടെ അവകാശം നിഷേധിച്ചെന്ന് കാണിച്ച് ബാലാവകാശ കമ്മീഷന്‍ ഇ.ഡി ഉദ്യോഗസ്ഥര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു.

Related Stories

The Cue
www.thecue.in