വാളയാര്‍ കേസില്‍ പ്രതിയായിരുന്ന പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു

വാളയാര്‍ കേസില്‍ പ്രതിയായിരുന്ന പ്രദീപ് കുമാര്‍ ആത്മഹത്യ ചെയ്തു

വാളയാറിലെ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ച കേസിലെ പ്രതിയായിരുന്ന പ്രദീപ് കുമാറിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. 36 വയസ്സായിരുന്നു. കേസിലെ മൂന്നാം പ്രതിയായിരുന്നു.

സാമ്പത്തിക ബാധ്യതയാണ് ആത്മഹത്യക്ക് കാരണമെന്നാണ് സൂചന. ചേര്‍ത്തല വയലാറിലെ വീടിനുള്ളിലാണ് തുങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വാളയാര്‍ കേസില്‍ തെളിവില്ലെന്ന് കണ്ടെത്തി പ്രദീപ് കുമാര്‍ ഉള്‍പ്പെടെ പ്രധാന പ്രതികളെയെല്ലാം കോടതി കുറ്റവിമുക്തമാരാക്കിയിരുന്നു. 2017 ജനുവരി, മാര്‍ച്ച് മാസങ്ങളിലായാണ് 12ഉം ഒമ്പതും വയസ്സുള്ള സഹോദരിമാര്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. രണ്ട് കുട്ടികളും പീഡനത്തിന് ഇരകളായിരുന്നുവെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായിരുന്നു. കേസിലെ പ്രതികളെ വെറുതെ വിട്ടതില്‍ അന്വേഷണ സംഘത്തിന് വീഴ്ച പറ്റിയെന്നാരോപിച്ച് കുട്ടികളുടെ മാതാപിതാക്കള്‍ രംഗത്തെത്തിയിരുന്നു.

walayar case accused commits suicide

Related Stories

The Cue
www.thecue.in