നിയമവാഴ്ചയില്‍ വിശ്വാസമില്ലേയെന്ന് കോടതി ; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി

നിയമവാഴ്ചയില്‍ വിശ്വാസമില്ലേയെന്ന് കോടതി ; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി

അശ്ലീല യൂട്യൂബര്‍ വിജയ് പി നായരെ മര്‍ദിച്ചെന്ന കേസില്‍ ഡബ്ബിങ് ആര്‍ട്ടിസ്റ്റ് ഭാഗ്യലക്ഷ്മിയോടും സംഘത്തോടും ചോദ്യങ്ങളുമായി കോടതി. എന്ത് സന്ദേശമാണ് നിങ്ങളുടെ പ്രവൃത്തി സമൂഹത്തിന് നല്‍കുകയെന്ന് കോടതി ആരാഞ്ഞു. നീതിന്യായവ്യവസ്ഥയില്‍ വിശ്വാസമില്ലാത്തതിനാലാണോ നിയമം കയ്യിലെടുത്തതെന്നും ചോദിച്ചു. എന്നാല്‍ തന്റെ പ്രവൃത്തി സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്നതല്ലെന്ന് ഭാഗ്യലക്ഷ്മി പറഞ്ഞു. എന്നാല്‍ ഒരാളെ വീട്ടില്‍ക്കയറി അടിക്കുകയും സാധനങ്ങള്‍ എടുക്കുകയും ചെയ്യുന്നത് മോഷണമല്ലേ എന്നായിരുന്നു കോടതിയുടെ അടുത്ത ചോദ്യം.

നിയമവാഴ്ചയില്‍ വിശ്വാസമില്ലേയെന്ന് കോടതി ; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യഹര്‍ജി വിധി പറയാന്‍ മാറ്റി
'നിയമം കയ്യിലെടുക്കാമെന്ന തെറ്റായ സന്ദേശം' ; ഭാഗ്യലക്ഷ്മി അടക്കമുള്ളവരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്ത് സര്‍ക്കാര്‍

മാറ്റത്തിന് വേണ്ടി ഇറങ്ങുന്നവര്‍ പ്രത്യാഘാതങ്ങള്‍ അനുഭവിക്കാന്‍ തയ്യാറാകണമെന്ന പരാമര്‍ശവും കോടതി നടത്തി. അതേസമയം തന്റെ ഭാഗം കൂടി കേട്ട ശേഷമേ വിധി പറയാവൂ എന്ന ആവശ്യവുമായി വിജയ് പി നായര്‍ കോടതിയെ സമീപിച്ചു. അനുമതിയില്ലാതെ മുറിയിലെത്തി ആക്രമിക്കുകയും ശരീരത്ത് ചൊറിയണം ഇടുകയും മുറിയിലുള്ള സാധനങ്ങള്‍ എടുത്തുകൊണ്ടുപോയെന്നും വിജയ് പി നായര്‍ പറഞ്ഞു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുന്‍കൂട്ടി ആസൂത്രണം ചെയ്ത ആക്രമണമാണെന്നും പ്രതികള്‍ക്ക് മുന്‍കൂര്‍ ജാമ്യം നല്‍കരുതെന്നും വിജയ് പി നായര്‍ ആവശ്യപ്പെട്ടു. എന്നാല്‍ ഇതിനെ ഭാഗ്യലക്ഷ്മിയുടെ അഭിഭാഷകന്‍ എതിര്‍ത്തു. തെളിവ് നശിപ്പിക്കാതിരിക്കാന്‍ പൊലീസിന് നല്‍കാനാണ് ലാപ്‌ടോപ്പും ഫോണും എടുത്തുകൊണ്ടുപോയതെന്ന് കോടതിയെ ധരിപ്പിച്ചു. അതേസമയം കേസില്‍ കൂടുതല്‍ അന്വേഷണം വേണമെന്നായിരുന്നു പൊലീസിന്റ നിലപാട്. വാദം പൂര്‍ത്തിയായതോടെ കേസ് വിധി പറയാന്‍ മാറ്റി.

Bhagyalakshmi's Anticipatory Bail : Court Post Pone The Case to Pronounce Verdict

Related Stories

The Cue
www.thecue.in