ഹത്രാസ് അന്വേഷണത്തിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്;കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി

ഹത്രാസ് അന്വേഷണത്തിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്;കുടുംബത്തിന്റെ സുരക്ഷിതത്വം ഉറപ്പുവരുത്തണമെന്നും സുപ്രീംകോടതി

ഹത്രാസില്‍ ദളിത് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസ് അന്വേഷണത്തിന്റെ മേല്‍നോട്ടം അലഹബാദ് ഹൈക്കോടതിക്ക്. സുപ്രീംകോടതിയാണ് മേല്‍നോട്ടം ഹൈക്കോടതിയെ ഏല്‍പ്പിച്ചത്. പെണ്‍കുട്ടിയുടെ കുടുംബത്തിന്റെ സുരക്ഷിതത്വം അലഹബാദ് ഹൈക്കോടതി ഉറപ്പ് വരുത്തണമെന്നും സുപ്രീംകോടതി നിര്‍ദേശിച്ചു.

ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെതാണ് ഉത്തരവ്. കേസിന്റെ വിചാരണ ഡല്‍ഹിക്ക് മാറ്റുന്ന കാര്യം പിന്നീട് പരിഗണിക്കാമെന്ന് സുപ്രീംകോടതി അറിയിച്ചു. അന്വേഷണം പൂര്‍ത്തിയായ ശേഷം ഇക്കാര്യം പരിഗണിക്കും.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

അന്വേഷണവുമായി ബന്ധപ്പെട്ട കോടതി ഉത്തരവില്‍ നിന്നും പെണ്‍കുട്ടിയുടെയും കുടുംബത്തിന്റെയും പേരുകള്‍ നീക്കണമെന്ന് സുപ്രീംകോടതി അലഹബാദ് ഹൈക്കോടതിയോട് നിര്‍ദേശിച്ചു. പീഡനക്കേസിലെ ഇരയുടെയും കുടുംബത്തിന്റെ സ്വകാര്യത സംരക്ഷിക്കണം. അന്വേഷണവുമായി ബന്ധപ്പെട്ട് കോടതി ഇറക്കിയ ഉത്തരവില്‍ പെണ്‍കുട്ടിയുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയത് സോളിസിറ്ററര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീംകോടതിയുടെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in